മദീനയിൽ ഇന്ധന സ്റ്റേഷന് തീ പിടിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു – ചിത്രങ്ങൾ

മദീനയിൽ ഇന്ധന സ്റ്റേഷന് തീ പിടിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന ഇന്ധന ടാങ്കറിനാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് തീ പെട്രോൾ ബങ്കിലേക്ക് പടരുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. പരിക്കേറ്റവർ ഏത് നാട്ടുകാരാണെന്ന് ഇപ്പോൾ വ്യക്തമല്ല.

മദീനയിലെ അൽ അരീദിലാണ് സംഭവം. പെട്രോൾ ബങ്കിന് ചുറ്റുമുള്ള പ്രദേശത്ത് തീയും പുകയും ഉയർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. എന്നാൽ മദീനയിലെ സിവിൽ ഡിഫൻസ് ഡയറക്‌ടറേറ്റിലെ റെസ്‌ക്യൂ, ഫയർഫോഴ്‌സ് ടീമുകൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Share