അസ്വാഭാവിക മരണത്തിന് കേസെടുത്തു; കലാഭവന്‍ നവാസിന്റെ സംസ്‌കാരം വൈകിട്ട്

കൊച്ചി: നടന്‍ കലാഭാവന്‍ നവാസിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി 8.45ഓടെ താമസിച്ചിരുന്ന ലോഡ്ജില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.

നവാസിന്റെ മൃതദേഹം ഇന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. രാവിലെ 8.30 ഓടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ശേഷം ആലുവയിലെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. വൈകിട്ടോടെയാകും സംസ്‌കാരം.

രാത്രിയോടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കാന്‍ എത്തിയതായിരുന്നു. ചെക്ക് ഔട്ട് സമയം കഴിഞ്ഞിട്ടും കാണാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറിയില്‍ പോയി നോക്കിയപ്പോഴാണ് നിലത്ത് കുഴഞ്ഞുവീണ നിലയില്‍ കണ്ടത്. ഉടനെ തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ അറിയിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലില്‍ മുറിയെടുത്തത്.
….

Share