മുന്‍ കാമുകിക്ക് അശ്ലീല സന്ദേശം അയച്ചു,യുവാവിന് ക്രൂര മര്‍ദനം; ദര്‍ശന്‍ കേസ് പ്രചോദനമെന്ന് പ്രതികള്‍

ബെംഗളൂരു: മുന്‍കാമുകിക്ക് അശ്ലീല സന്ദേശം അയച്ചതിന് യുവാവിന് ക്രൂരമായ മര്‍ദനം. ബംഗളൂരു സ്വദേശിയായ കുശാല്‍ ആണ് മര്‍ദനത്തിന് ഇരയായത്. പത്തോളം ആളുകള്‍ ഉള്‍പ്പെട്ട സംഘമാണ് കുശാലിനെ മര്‍ദിച്ചത്. കന്നഡ നടന്‍ ദര്‍ശന്‍ ഉള്‍പ്പെട്ട വധക്കേസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംഘം കുശാലിനെ തട്ടിക്കൊണ്ട് പോവുകയും മര്‍ദിക്കുകയുമായിരുന്നു.
.
അക്രമികളില്‍ ഒരാള്‍ കുശാലിനെ അടിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. കുശാലിനെ മര്‍ദിക്കുന്ന സംഘം ഇയാളുടെ വസ്ത്രങ്ങള്‍ അഴിക്കുന്നതും സ്വകാര്യഭാഗങ്ങളില്‍ അടിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ഇതിനിടയില്‍ ആണ് രേണുകസ്വാമി വധക്കേസിനെ കുറിച്ച് അക്രമികള്‍ പരാമർശിക്കുന്നത്. ഇത് ആ കേസ് പോലെ അവസാനിക്കും എന്നാണ് അക്രമികള്‍ പറയുന്നത്‌.
.
രണ്ട് വര്‍ഷത്തോളമായി കുശാല്‍ ഒരു കോളേജ് വിദ്യാര്‍ഥിനിയുമായി പ്രണയത്തിലയിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ തമ്മില്‍ പിരിഞ്ഞത്. എന്നാല്‍ അടുത്തിടെ പെണ്‍കുട്ടി മറ്റൊരാളുമായി ബന്ധത്തിലായി. തുടർന്ന് കുശാല്‍ പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയായിരുന്നു.

ഈ സംഭവം പെണ്‍കുട്ടി കാമുകനോട് പറയുകയും സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കുശാലിനെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. പദ്ധതി പ്രകാരം പ്രശ്‌നം പരിഹരിക്കാന്‍ എന്ന വ്യജേന വിളിച്ച് വരുത്തിയ കുശാലിനെ അവിടെ നിന്ന് കാറില്‍ തട്ടിക്കൊണ്ട് പോയി. ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ നിര്‍ത്തിയ ശേഷം കുശാലിനെ മര്‍ദിക്കുകയായിരുന്നു. കേസില്‍ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തു.
.

രേണുകസ്വാമി വധക്കേസ്

ബംഗളൂരുവിലെ സുമനഹള്ളിക്കടുത്തുള്ള അഴുക്കുചാലില്‍ ആണ് ദേഹത്ത് നിരവധി മുറിവുകളോടെ രേണുകസ്വാമിയുടെ ശവശരീരം കണ്ടെത്തിയത്. 2024ല്‍ ഇയാളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം കൊല്ലപ്പെടുത്തുകയായിരുന്നു. ചിത്രദുര്‍ഗയില്‍ താമസിച്ചിരുന്ന രേണുകസ്വാമി(33) പവിത്ര ഗൗഡ എന്ന കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇയാളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നാല് പേര്‍ കീഴടങ്ങിയങ്കിലും മൊഴികളിലെ വൈരുധ്യം നടന്‍ ദര്‍ശന്‍ ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ചുരുളഴിക്കുകയായിരുന്നു. കേസില്‍ നടന്‍ ദര്‍ശനെ 2024 ജൂണ്‍ 11 ന് പോലീസ് അറസ്റ്റ് ചെയ്തു.



വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!