‘ദോഷം’ തീരാൻ കർമം, അസ്ഥി കഷ്ണങ്ങളുമായി പുതുക്കാട് സ്റ്റേഷനിലെത്തി യുവാവ്; കാമുകി പ്രസവിച്ച കുട്ടികളുടെതെന്ന് വെളിപ്പെടുത്തൽ
തൃശൂർ: കാമുകനും കാമുകിയും ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടതായി വിവരം. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്.
.
ഇന്ന് പുലർച്ചെയാണ് യുവാവ് അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യലിൽ മൂന്നു വർഷം മുമ്പാണ് സംഭവമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അവിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷം യുവാവിൻ്റെ ആവശ്യപ്രകാരമാണ് എന്തെങ്കിലും തരത്തിലുള്ള ദോഷം തീരുന്നതിന് കുഞ്ഞിൻ്റെ അസ്ഥി പെറുക്കിയെടുത്തത്. ഈ അസ്ഥി യുവാവിനെ ഏൽപ്പിക്കുകയായിരുന്നു. അതിന് ശേഷം യുവതി വീണ്ടും രണ്ടു വർഷം മുമ്പ് മറ്റൊരു കുഞ്ഞിന് ജന്മം നൽകി. ഈ കുട്ടിയും മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ രണ്ടു കുഞ്ഞുങ്ങളുടെ അസ്ഥികളുണ്ടായിരുന്നു. സംഭവം കണ്ട് ഞെട്ടിയ പൊലീസ് എന്താണെന്ന് അന്വേഷിച്ചു വരികയാണ്.
.
ആമ്പലൂര്‍ സ്വദേശിയായ ഭവിന് (25) കുട്ടികളുടെ അസ്ഥികളുമായി പുതുക്കാട് പോലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ എത്തുകയായിരുന്നു. വെള്ളിക്കുളങ്ങര സ്വദേശിയായ 22-കാരിയാണ് കുഞ്ഞുങ്ങളുടെ അമ്മ എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
.
യുവതിയുമായി ഫേയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. ഇവര്‍ തമ്മില്‍ പ്രണയത്തിലാകുകയും 2021-ല്‍ യുവതി പ്രസവിക്കുകയും ചെയ്തു. വീട്ടിലെ ശൗചാലയത്തില്‍ വെച്ചായിരുന്നു പ്രസവം നടന്നത്. ജനിച്ച ആണ്‍കുഞ്ഞ് മരിച്ചു എന്നാണ് യുവതി ഭവിനെ അറിയിച്ചത്. തുടര്‍ന്ന് യുവതിയുടെ വീടിന് സമീപം പറമ്പില്‍ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. കുഞ്ഞിന്റെ മരണത്തിനുശേഷം മരണാനന്തര ചടങ്ങ് നടത്തുന്നതിനായി മൃതദേഹത്തില്‍നിന്നുള്ള അസ്ഥികള്‍ എടുത്തുവെക്കണമെന്ന് ആവശ്യപ്പെട്ടു. അപ്രകാരം അസ്ഥി എടുക്കുകയും ഭവിന് കൈമാറുകയും ചെയ്തു.
2024-ല്‍ ആണ് രണ്ടാമത്തെ പ്രസവം നടന്നത്. യുവതിയുടെ വീട്ടില്‍ മുറിക്കുള്ളില്‍ വെച്ചാണ് പ്രസവം നടന്നതെന്നാണ് യുവാവ് പോലിസിന് മൊഴിനല്കിയിരിക്കുന്നത്. ജനിച്ചയുടനേ ആണ്‍കുഞ്ഞ് മരിച്ചതായി യുവതി അറിയിക്കുകയും ഭവിന്റെ വീട്ടിലേക്ക് മൃതദേഹവുമായി യുവതി എത്തുകയും ചെയ്തു. പിന്നീട് ഇവര്‍ മൃതദേഹം കുഴിച്ചിട്ടു.
.
കാമുകി തന്നിൽ നിന്ന് അകലുന്നു എന്ന സംശയത്തെ തുടർന്ന് കാമുകൻ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതി തന്നെയും കൊല്ലുമെന്ന ഭീതിയാണ് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ കാരണമെന്ന് യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. എന്താണ് സംഭവമെന്ന് പൊലീസിനും വ്യക്തതയില്ല. അസ്ഥികൾ കുഞ്ഞുങ്ങളുടേത് തന്നെയാണോ എന്നതുൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
.
പ്രാഥമിക വിവരങ്ങൾ മാത്രമാണ് പൊലീസിന്റെ പക്കലുള്ളത്. യുവതിയുടെയും യുവാവിന്റെയും ബന്ധം, പശ്ചാത്തലം എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടികളുടെ അസ്ഥിയാണോ, എങ്ങനെയാണ് മരണം സംഭവിച്ചത്, വീട്ടുകാർ സംഭവം അറിഞ്ഞിരുന്നോ, ആരാണ് കുട്ടികളെ കുഴിച്ചിട്ടത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാൻ ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. ബന്ധുക്കളിൽനിന്ന് വിവരം ശേഖരിക്കുന്നുണ്ട്.
.
അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.


