ഇസ്രയേൽ ഇല്ലാതാകുമെന്നായപ്പോൾ അമേരിക്ക ഇടപെട്ടു; ഇറാൻ്റെ വിജയം അമേരിക്കയുടെ മുഖത്തേറ്റ പ്രഹരം- ഖാംനഈ
തെഹ്റാൻ: ഇസ്രയേലിനെതിരായ യുദ്ധത്തിൽ വിജയം നേടിയതായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈ. വിജയം അമേരിക്കയുടെ മുഖത്തേറ്റ ശക്തമായ അടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ–ഇസ്രയേൽ വെടിനിർത്തലിനുശേഷമുള്ള ഖമനയിയുടെ ആദ്യപ്രതികരണമാണിത്.
.
ഇസ്രയേലിനെതിരെയുള്ള വിജയത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി ഖാംനഈ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. സയണിസ്റ്റ് ഭരണകൂടം പൂർണമായും നശിക്കുമെന്ന് തോന്നിയതുകൊണ്ടാണ് യുഎസ് ‘നേരിട്ടുള്ള യുദ്ധത്തിൽ പ്രവേശിച്ചത്’. ഈ യുദ്ധത്തിൽ നിന്ന് യുഎസിന് യാതൊരു നേട്ടവും ഉണ്ടായില്ല. ഇറാനിലെ 90 മില്യൻ ജനങ്ങളും ഒറ്റക്കെട്ടായി നിന്നു. ഇറാനിയൻ ജനത തങ്ങളുടെ സവിശേഷമായ സ്വഭാവം പ്രകടിപ്പിച്ചു. ആവശ്യമുള്ളപ്പോൾ ഇറാൻ ജനതയിൽ നിന്ന് ഒരൊറ്റ ശബ്ദം മാത്രമാണ് ഉയരുകയെന്ന് അവർ കാണിച്ചുതന്നതായും അദ്ദേഹം പറഞ്ഞു.
.
യു.എസ് ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇസ്രായേൽ സമ്പൂർണമായി തകർന്നേനെയെന്നും ഖാംനഈ പറഞ്ഞു. വലിയ തകർച്ചയാണ് ഇസ്രായേലിന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരെ ഭാവിയിൽ എന്തെങ്കിലും നീക്കമുണ്ടായാൽ അതിന് കനത്ത വിലനൽകേണ്ടി വരും. യു.എസ് വ്യോമതാവളങ്ങൾ ഇനിയും ലക്ഷ്യംവെക്കാൻ തങ്ങൾ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെങ്കിലും യു.എസിന് ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
അതേസമയം, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചുകൊണ്ടുള്ള ബില്ലിന് ഇറാൻ അംഗീകാരം നൽകി. ആണവോർജ ഏജൻസിയിൽ നിന്ന് പിന്മാറാൻ കഴിഞ്ഞ ദിവസം തന്നെ ഇറാൻ തീരുമാനിച്ചിരുന്നു.
ഇസ്രായേലുമായുള്ള വെടിനിർത്തലിന് പിന്നാലെ ഇറാനിൽ ജനജീവിതം സാധാരണ നിലയിലേക്ക് കടന്നു. യുദ്ധഭീതിയിൽ തെഹ്റാനിൽ നിന്ന് ഒഴിഞ്ഞുപോയവർ തിരിച്ചെത്തിയതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്കനുഭവപ്പെട്ടു.
സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തെ നേരിടുന്ന ഇറാന്റെ സായുധ സേനക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ച രാത്രി തെഹ്റാനിൽ വൻ പ്രകടനവും പൊതുസമ്മേളനവും നടന്നു. ഇസ്രായേലി ആക്രമണങ്ങളെ ചെറുക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമുള്ള സൈനിക നീക്കങ്ങൾക്ക് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.
.
കഴിഞ്ഞദിവസമാണ് ഇസ്രയേൽ–ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിലായത്. 12 ദിവസത്തെ സംഘർഷം അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും വെടിനിർത്തലിനു ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് പ്രഖ്യാപിച്ചത്. എന്നാൽ, വെടിനിർത്തൽ സമയത്തിനു ശേഷവും ഇറാൻ മിസൈൽ ആക്രമണം തുടർന്നെന്നാരോപിച്ചു പുലർച്ചെയ്ക്കു മുൻപേ ഇസ്രയേൽ ടെഹ്റാനിൽ കനത്ത ബോംബുവർഷം നടത്തി. ഇതിന് അതിശക്തമായാമ് ഇറാൻ തിരിച്ചടിച്ചത്. ഇറാൻ്റെ തിരിച്ചടിയിൽ ഇസ്രായേലിന് വൻ നാശനഷ്ടങ്ങളുമുണ്ടായി. ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചതോടെയാണ് ഇത് അവസാനിപ്പിച്ചത്.
.
അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


