ഗൾഫ് വ്യോമപാത സാധാരണ നിലയിലായി; യാത്രക്കാർക്ക് ആശ്വാസം
ദോഹ/കുവൈത്ത് സിറ്റി: ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് മണിക്കൂറുകളോളം അടച്ചിട്ട ഗൾഫ് രാജ്യങ്ങളിലെ വ്യോമപാത തുറന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാത അടച്ചത്. അർദ്ധരാത്രിയോടെ വ്യോമഗതാഗതം സാധാരണ നിലയിലായതോടെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസമായി.
ഖത്തറിൽ വ്യോമഗതാഗതം പുനഃരാരംഭിച്ചു
തിങ്കളാഴ്ച വൈകുന്നേരം 6:45 ഓടെ അടച്ച ഖത്തർ വ്യോമപാത അർദ്ധരാത്രി 12 മണിയോടെയാണ് തുറന്നത്. ഇറാൻ മിസൈലുകൾ ഖത്തർ വ്യോമാതിർത്തിയിലെത്തിയെന്ന മുന്നറിയിപ്പിനെ തുടർന്നായിരുന്നു നടപടി. വ്യോമപാത അടച്ചതോടെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെ നിന്ന് പുറപ്പെടേണ്ടതുമായ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. വ്യോമപാത തുറന്നയുടൻ തന്നെ വിമാനങ്ങൾ ഹമദ് വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ തുടങ്ങി.
കുവൈത്തിലും സാധാരണ നിലയിൽ
കുവൈത്തിലും വ്യോമഗതാഗതം സാധാരണ നിലയിലായിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ അടച്ച കുവൈത്ത് വ്യോമാതിർത്തി 11 മണിയോടെ തുറന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. രാജ്യത്തിന് ചുറ്റുമുള്ള വ്യോമാതിർത്തിയുടെ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കിയതിന് ശേഷമാണ് ഈ നടപടി. പ്രാദേശിക, അന്തർദേശീയ വിദഗ്ധരുമായി സഹകരിച്ച് പ്രത്യേക സംഘങ്ങൾ നടത്തിയ സമഗ്രമായ വിലയിരുത്തലുകൾക്ക് ശേഷമാണ് വ്യോമപാത തുറക്കാൻ തീരുമാനിച്ചത്.
യാത്രക്കാർക്ക് തിരിച്ചടിയും ആശ്വാസവും
മധ്യപൂർവേഷ്യ വഴിയുള്ള വിമാനഗതാഗതം പൂർണ്ണമായും നിശ്ചലമാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കിയത്. ഖത്തറിലെ ആക്രമണ ഭീഷണിയെത്തുടർന്ന് കുവൈറ്റിൽ നിന്ന് കേരളത്തിലേക്കുള്ളതടക്കം പുറപ്പെട്ട നിരവധി വിമാനങ്ങൾ അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. രാത്രി വൈകി ഇവ റീഷെഡ്യൂൾ ചെയ്തതോടെ യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തുടരാനായി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


