ഇസ്രായേലിൽ ഇറാൻ്റെ വ്യാപക ആക്രമണം തുടരുന്നു; ഇറാനിലെ ആണവനിലയം ആക്രമിച്ചതായി ഇസ്രായേൽ – വിഡിയോ

ടെഹ്റാന്‍: ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ പ്രധാന ആണവനിലയമായ അറാക് നിലയം (ഹെവി വാട്ടര്‍ റിയാക്ടര്‍) ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തു. ഇസ്രയേല്‍ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തിന് മുമ്പുതന്നെ ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാൽ ആണവറിയാക്ടറിന് സമീപത്തെ വാട്ടർ പ്ലാന്റിന് നേരയാണ് ആക്രമണമുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്.
.
ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായിട്ടാണ് അറാക് ആണവനിലയം സ്ഥിതിചെയ്യുന്നത്. ആക്രമണം ഉണ്ടായെങ്കിലും അണുവികരണമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ആക്രമണത്തിന് മുന്നോടിയായി ഇസ്രയേല്‍ സൈന്യം സമൂഹമാധ്യമത്തിലൂടെ നിലയം ആക്രമിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയും ആളുകളോട് ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
.
ഇസ്രായേലിലെ തെൽ അവീവിൽ നിന്നുള്ള ദൃശ്യം


.
നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. അടുത്തവര്‍ഷത്തോടെ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് ഇറാന്‍ പദ്ധതിയിട്ടിരുന്നത്. ആണവായുധമുണ്ടാക്കാനായി പ്ലൂട്ടോണിയം സംസ്‌കരിച്ചെടുക്കാനാണ് ഈ നിലയത്തിലൂടെ ഇറാന്‍ ലക്ഷ്യമിട്ടത്. കനത്ത ബോംബാക്രമണത്തെത്തുടര്‍ന്ന് അറാക്കിലെ റിയാക്ടര്‍ നിലവില്‍ പ്രവര്‍ത്തനരഹിതമാണെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.
.
അതേസമയം, ഇസ്രയേലി നഗരങ്ങളിൽ ഇറാന്റെ കനത്ത വ്യോമാക്രമണം തുടരുകയാണ്. മധ്യ, തെക്കൻ ഇസ്രയേലിലെ നാല് സ്ഥലങ്ങളിൽ ഇറാനിയൻ മിസൈലുകൾ ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായാണു വിവരം. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. പ്രാദേശിക സമയം രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നു. അറുപതിലേറെ പേർക്കു പരുക്കേറ്റതായും റിപ്പോർട്ട് പറയുന്നു.
.
തെൽ അവീവിൽ ഇറാൻ ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ


.

തെൽ അവീവ്, രാമത് ഗാൻ, ഹൂളൻ തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത നാശമുണ്ടായത്. ബീർബെഷയിൽ സുറോക്ക ആശുപത്രിയിൽ ഇറാൻ മിസൈൽ പതിച്ചുവെന്ന് ​ഇസ്രായേൽ മാധ്യമമായ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ നിന്നും ഉടൻ രോഗികളെ മാറ്റുമെന്നും ഇസ്രായേൽ അറിയിച്ചു. ആക്രമണങ്ങളിൽ 20 ലധികം പേർക്ക് പരിക്കേറ്റുവെന്നും ഇസ്രായേൽ അറിയിച്ചു.
.


.
ഇസ്രയേൽ സൈന്യത്തിന്റെ കമാൻഡ് ആൻഡ് ഇന്റലിജൻസ് ആസ്ഥാനവും സൈനിക ഇന്റലിജൻസ് ക്യാംപുമാണ് ഇറാൻ ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം. ബീർ ഷെവയിലെ സൊറോക്ക ആശുപത്രിക്കു സമീപമാണ് ഇവ സ്ഥിതി ചെയ്യുന്നത്.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!