സൗദി എയർലൈൻസ് വിമാനത്തിന് ബോംബ് ഭീഷണി; ജിദ്ദയിൽ നിന്ന് പുറപ്പെട്ട വിമാനം വഴിതിരിച്ച് വിട്ടു

ജിദ്ദ: ജിദ്ദയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലേക്ക് പുറപ്പെട്ട സൗദിയ എയർലൈൻസ് വിമാനത്തിനാണ് ബോംബ് ഭീഷണി.  എസ്.വി 5276 നമ്പർ വിമാനം ഇന്തോനേഷ്യയുടെ വ്യോമമേഖലയിലൂടെ സഞ്ചരിക്കുമ്പോളാണ് ഭീഷണി സന്ദേശം ഇമെയിലിൽ ലഭിച്ചത്. തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു.
.
442 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 207 പേർ പുരുഷന്മാരും 235 സ്ത്രീകളുമായിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് വിമാന കമ്പനി അറിയിച്ചു. മുൻകരുതൽ നടപടിയായി, ഉത്തര ഇന്തോനേഷ്യയിലെ സുമാത്ര പ്രവിശ്യയുടെ തലസ്ഥാനമായ മെദാനിലെ ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് വിമാനം വഴിതിരിച്ചുവിട്ടത്.
.
വിമാനം ക്വാലാനാമു വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളില്ലാതെ ഒഴിപ്പിക്കുകയും ചെയ്തതായി എയർലൈൻസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജനറൽ എഞ്ചിനീയർ അബ്ദുല്ല അൽശഹ്റാനി അറിയിച്ചു.
.
ബന്ധപ്പെട്ട വകുപ്പുകൾ വിമാനത്തിൽ വിശദമായ സുരക്ഷാ, സാങ്കേതിക പരിശോധനകൾ നടത്തി. പരിശോധനകളിൽ വിമാനത്തിന് യഥാർത്ഥത്തിൽ ഒരു ഭീഷണിയുമില്ലെന്ന് വ്യക്തമായതായും സൗദിയ എയർലൈൻസ് അധികൃതർ അറിയിച്ചു.
.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!