ഇറാനിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ ബോംബിട്ട് ഇസ്രായേൽ; ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ്റെ മിസൈൽ വർഷം
ടെഹ്റാന്/ ടെല്‍ അവീവ്: ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം കൂടുതൽ രൂക്ഷമായി. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടര്‍ന്നതോടെ രണ്ടിടത്തും കനത്ത നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരേയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി.
ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ടെഹ്റാനിലെ നൊബാനിയാദില്‍ സ്ഥിതിചെയ്യുന്ന പ്രതിരോധ മന്ത്രാലയ കെട്ടിടത്തിന് നേരേയാണ് ആക്രമണമുണ്ടായത്. ഇറാനിലെ ‘ഓര്ഗനൈസേഷന് ഓഫ് ഡിഫന്‍സീവ് ഇന്നോവേഷന്‍ ആന്‍ഡ് റിസര്‍ച്ച്’ ആസ്ഥാനം ആക്രമിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു. യമനിൽ ഹൂതി സൈനിക മേധാവിയെ ലക്ഷ്യം വെച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു.
.
ഇറാൻ തിരിച്ചടിയിൽ ഇസ്രായേലിലും കനത്ത നാനനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിന്ന് ഇസ്രായേൽ പിന്മാറിയില്ലെങ്കിൽ ശക്തമായ തിരിച്ചടി തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ്റെ നീക്കമെന്നും റിപ്പോർട്ടുമുണ്ട്.
.
What Benjamin Netanyahu’s policies bring upon Tel Aviv and Haifa. pic.twitter.com/LnsCyc7UmD
— IRNA News Agency (@IrnaEnglish) June 15, 2025
.
ഇസ്രായേലിലെ യുദ്ധവിമാന -ഇന്ധന ഉൽപാദന സൗകര്യങ്ങളെയും ഊർജ്ജ വിതരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ ആക്രമണമെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽ ഏറ്റവും ഒടുവിൽ ഹൈഫയിൽ നടത്തിയ മിസൈൽ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ്റെ അവകാശവാദം. ഇസ്രയേലിലെ ഹൈഫ, ടെൽഅവീവ്, ജറുസലേം, തമ്ര എന്നിവിടങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇറാൻ ശക്തമാക്കിയിരിക്കുകയാണ്. ഇസ്രയേലിൻ്റെ ഊർജ്ജ മേഖലകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.
.
ഇസ്രായേലിന് നേരെയുള്ള ഇറാൻ ആക്രമണത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
CCTV footage shows Iranian missiles penetrating Israel’s air defenses to strike their intended targets. pic.twitter.com/9LllS0aEk1
— IRNA News Agency (@IrnaEnglish) June 15, 2025
.
ഇതിനിടെ ഇസ്രയേലിൻ്റെ 10 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി കഴിഞ്ഞ ദിവസം ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വടക്കൻ ഇസ്രയേലിൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
.
CCTV footage captures Iranian missiles hitting their targets in Haifa. pic.twitter.com/wosBvK4Scq
— IRNA News Agency (@IrnaEnglish) June 14, 2025
.
വടക്കൻ ഇസ്രായേലിൽ ആക്രമണ മുന്നറിയിപ്പിൻ്റെ ഭാഗമായി സൈറണുകൾ മുഴങ്ങുന്നവെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ശത്രു വിമാനങ്ങൾ നുഴഞ്ഞ് കയറിയതിനെ തുടർന്ന് വടക്കൻ ഇസ്രായേലിൽ സൈറണുകൾ മുഴങ്ങുന്നു എന്നാണ് ഇസ്രയേൽ സൈന്യം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
.
അതിനിടെ, ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ രണ്ട് ഇസ്രയേൽ പൗരന്മാരെ ഇസ്രായേൽ അറസ്റ്റ് ചെയ്തു.ഇവരെ ചോദ്യം ചെയ്തു വരുന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിൽ ഇടപെടാൻ രണ്ട് ദിവസമായി ഇസ്രയേൽ അഭ്യർഥിച്ചിട്ടും ഇടപെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
അതേസമയം ഇറാനിലെ ബുഷെഹർ എണ്ണപ്പാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ തീ നിയന്ത്രണവിധേയമായെന്ന് ഇറാൻ വ്യക്തമാക്കി. ബുഷെർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ആക്രമണത്തിൽ റിഫൈനറിയിൽ ശക്തമായ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഭഗത്ത് നിന്ന് കൂടുതൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. തെഹ്റാനെതിരെ ആഞ്ഞടിക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവിയും പ്രതികരിച്ചു ഇതിനിടെ ലോകത്തിലെഏറ്റവും നൂതനമായ ജെറ്റുകളിലൊന്നായ ഇസ്രായേലി എ35 വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ രംഗത്ത് എത്തി. എന്നാൽ ഇസ്രായേല്‍ ഇക്കാര്യം നിഷേധിച്ചു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.
.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988