യാത്രക്കാരന്‍റെ ബാഗ് തുറന്നപ്പോൾ ഞെട്ടി; എയർപോർട്ടിലെ പരിശോധനയിൽ കണ്ടത് ഇഴഞ്ഞു നീങ്ങുന്ന വിഷപ്പാമ്പുകൾ

മുംബൈ: വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയില്‍ അനധികൃത വസ്തുക്കളും ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കളും പിടികൂടാറുണ്ട്. എന്നാല്‍ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയില്‍ പിടിച്ചെടുത്തത് ഡസൻ കണക്കിന് വിഷപ്പാമ്പുകളെയാണ്, അതും പലയിനം അണലികളെ!
.
തായ്‍ലന്‍ഡില്‍ നിന്ന് മുംബൈയിലേക്ക് പറന്ന യാത്രക്കാരന്‍റെ ബാഗേജില്‍ നിന്നാണ് വിഷപ്പാമ്പുകളെയടക്കം പിടിച്ചെടുത്തത്. 44 ഇന്തോനേഷ്യൻ പിറ്റ് വൈപ്പറുകളെ ചെക്ക്-ഇന്‍ ബാഗേജില്‍ ഒളിപ്പിച്ച നിലയിലാണ് പിടികൂടിയതെന്ന് മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ പറഞ്ഞു.
.

.

.
തായ്ലന്‍ഡില്‍ നിന്നെത്തിയ ഇന്ത്യക്കാരനില്‍ നിന്നാണ് ഇവരെ പിടിച്ചെടുത്തത്. ഇതിന് പുറമെ മൂന്ന് സ്പൈഡര്‍ ടെയില്‍ഡ് ഹോൻഡ് വൈപ്പറുകളെയും ഇയാളുടെ ബാഗേജില്‍ കണ്ടെത്തി. ഇവയും വിഷമുള്ള പാമ്പുകളാണ്. അഞ്ച് ഏഷ്യൻ ഇല ആമകളെയും ഇയാള്‍ കടത്തി കൊണ്ട് വന്നിരുന്നു.
.
.

.
ഇവയെ എല്ലാം പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. പിടികൂടിയ പാമ്പുകളുടെയും ആമകളുടെയും ചിത്രങ്ങള്‍ കസ്റ്റംസ് പങ്കുവെച്ചിട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍ പാമ്പുകളെ പിടികൂടുന്നത് അസാധാരണ സംഭവമാണ്. ഫെബ്രുവരിയില്‍ മുംബൈ കസ്റ്റംസ് ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് വനങ്ങളിൽ വംശനാശഭീഷണി നേരിടുന്ന  സിയാമംഗ് ഗിബ്ബണുകളെ പിടികൂടിയിരുന്നു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!