ഫലസ്തീനികളെ നിർബന്ധിതമായി കുറിയിറക്കാനുള്ള നീക്കം അംഗീകരിക്കില്ല; സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നു – സൗദി അറേബ്യ

ബാഗ്ദാദ്: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പിലാക്കേണ്ടത് മേഖലയുടെ സുസ്ഥിരതയ്ക്ക് അനിവാര്യമാണെന്ന് സൗദി അറേബ്യ ആവർത്തിച്ചു. സഹോദരങ്ങളായ ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനുള്ള ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള അവരുടെ പോരാട്ടത്തിന് രാജ്യം പൂർണ്ണ പിന്തുണ നൽകുമെന്നും വിദേശകാര്യ സഹമന്ത്രി ആദേൽ അൽ-ജുബൈർ ബാഗ്ദാദിൽ നടന്ന അറബ് ഉച്ചകോടിയിൽ വ്യക്തമാക്കി. നിർബന്ധിത കുടിയിറക്കമോ, പരിഹാരങ്ങളോ അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1967 ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു. ഫലസ്തീൻ ജനതയെ ലിബിയയിലേക്ക് മാറ്റുമെന്ന പാശ്ചാത്യൻ മാധ്യമ വാർത്തകളുടെ പിന്നാലെയാണ് സൌദി അറേബ്യ വീണ്ടും നിലപാട് വ്യക്തമാക്കിയത്.
.
പലസ്തീൻ ജനത ഇന്ന് അഭിമുഖീകരിക്കുന്ന അസാധാരണമായ സാഹചര്യത്തിൽ അവരുടെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും, ഇസ്രായേലി അധിനിവേശ ശക്തികൾ നടത്തുന്ന കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും തടയുന്നതിനും കൂട്ടായതും തുടർച്ചയായതുമായ ശ്രമങ്ങൾ അനിവാര്യമാണ്. ഇത് ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൻ്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
.
സിറിയയുടെ കാര്യത്തിൽ, സിറിയൻ ഭൂപ്രദേശത്തിന് നേരെയുള്ള ഇസ്രായേലിൻ്റെ ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിച്ചു. സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ സിറിയൻ സർക്കാരിനെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണ്. സിറിയയെ അസ്ഥിരപ്പെടുത്താൻ സാധ്യതയുള്ള ഏത് നീക്കത്തിനെതിരെയും അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണം. സിറിയയ്ക്ക് മേലുള്ള ഉപരോധങ്ങൾ നീക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനം സിറിയയിലെ പുനരുദ്ധാരണത്തിനും വികസനത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും സഹായകമാവുമെന്നും അൽ-ജുബൈർ പ്രത്യാശ പ്രകടിപ്പിച്ചു.
.


.
സുഡാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾ ചർച്ചകളിലൂടെ ഒരു ഒത്തുതീർപ്പിലെത്തേണ്ടത് അനിവാര്യമാണ്. സുഡാനിൽ പൂർണ്ണമായ വെടിനിർത്തൽ ഉണ്ടാകാനും, പ്രതിസന്ധിക്ക് അറുതി വരുത്താനും, സുഡാനിലെ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാനും, സുഡാൻ്റെ പരമാധികാരം, ഐക്യം, സ്ഥിരത, സ്ഥാപനങ്ങളുടെ അഖണ്ഡത എന്നിവ സംരക്ഷിക്കാനും രാജ്യം അക്ഷീണം പ്രയത്നിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
.
യെമനിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും, പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും, ചെങ്കടലിലെയും മറ്റ് സമുദ്ര പാതകളിലെയും ഗതാഗത സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും സൗദി അറേബ്യ തങ്ങളുടെ ശ്രമങ്ങൾ തുടരും. ഇത് ലോകത്തിൻ്റെ മുഴുവൻ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അന്താരാഷ്ട്ര സമൂഹം ഇതിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ലെബനൻ്റെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, രാജ്യത്തെ സ്ഥാപനങ്ങൾ നവീകരിക്കാനും, ആയുധങ്ങൾ കൈവശം വെക്കുന്നത് ഭരണകൂടത്തിന് മാത്രമായി പരിമിതപ്പെടുത്താനുമുള്ള ലെബനൻ പ്രസിഡൻ്റിൻ്റെ ശ്രമങ്ങൾക്ക് രാജ്യം പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് അറിയിച്ചു. ലെബനൻ സർക്കാർ സഹോദരങ്ങളായ ലെബനൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുകയും രാജ്യത്തിൻ്റെ സുരക്ഷയും സ്ഥിരതയും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!