സൗദിയിൽ വാഹനം ഒട്ടകത്തിലിടിച്ചു; യുവാവിന് ഗുരുതര പരിക്ക്
അൽ-ഖുവൈയ്യ: സൗദിയിൽ വാഹനം ഒട്ടകത്തിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. അൽ-ഖുവൈയ്യ ഗവർണറേറ്റിന് വടക്കുള്ള ഒരു ഗ്രാമത്തിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. അൽ-ഖുവൈയ്യ-ദവാദ്മി ഡ്യുവൽ കാരിയേജ് വേയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന ഒട്ടകം റോഡിന് കുറുകെ ചാടിയതാണ് അപകടത്തിന് കാരണം. അപകടത്തിൽ ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ യുവാവ് ഏത് നാട്ടുകാരനാണെന്ന് ഇപ്പോൾ വ്യക്തമല്ല.
.
ടൊയോട്ട കാംരി കാർ ഓടിച്ച് വരികയായിരുന്നു യുവാവ്. ഇതിനിടെ വഴി തെറ്റി വന്ന ഒട്ടകം പെട്ടെന്ന് റോഡിന് കുറുകെ ചാടിയതോടെ കാറും ഒട്ടകവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ അൽ-ഖുവൈയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.
സംഭവം സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ യുവാവിന് ആവശ്യമായ പ്രഥമശുശ്രൂഷയും വൈദ്യസഹായവും ആശുപത്രി അധികൃതർ നൽകി. തുടർന്ന്, റിയാദിലെ ഫസ്റ്റ് ഹെൽത്ത് ക്ലസ്റ്ററുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു ആശുപത്രിയിലേക്ക്, വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ മാറ്റി.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഒട്ടകങ്ങളെ റോഡിൽ അലഞ്ഞുതിരിയാൻ വിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.