ഗോകുലം ഗ്രൂപ്പിലെ ED റെയ്‌ഡ്: കോഴിക്കോട്ടെ ഓഫീസിലെ പരിശോധന പൂർത്തിയായി, അടുത്തത് പൃഥ്വിരാജും പിന്നെ മോഹൻലാലും
പാലക്കാട്: സംഘ്പരിവാറിനെതിരെ രൂക്ഷവിമർശനവുമായി ഇറങ്ങിയ ‘എമ്പുരാൻ’ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുകയും ഓഫിസുകളിൽ റെയ്ഡ് നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മുൻപ് ഫാഷിസത്തിനു ഒരു ഒളിയും മറയും ഉണ്ടായിരുന്നുവെന്നും ഇപ്പോൾ പച്ചക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡിയുടെ അടുത്ത ഉന്നം പൃഥ്വിരാജും പിന്നെ മോഹൻലാലും ആയിരിക്കുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
.
‘മുൻപ് ഫാഷിസത്തിനു ഒരു ഒളിയും മറയും ഉണ്ടായിരുന്നു, ഇപ്പോഴിതാ പച്ചക്ക് അതിന്റെ ഭാവങ്ങൾ എല്ലാം കാട്ടുന്നു. അടുത്തതു പ്രിത്വിരാജ് പിന്നെ മോഹൻലാൽ’ -രാഹുൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഗോകുലം ഗ്രാൻഡ് കൊർപറേറ്റ് കോഴിക്കോട് അരയിടത്തപാലത്തെ ഓഫീസിലെ ഇഡി റെയ്‌ഡ് പൂർത്തിയായി. മൂന്നേ കാൽ മണിക്കൂറോളമാണ് പരിശോധന നീണ്ടുനിന്നത്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് രാവിലെ 11.30യ്ക്ക് ശേഷം കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിൻ്റെ ഓഫീസിലെത്തിയത്. 24 ന്യൂസ് ചാനലിൻ്റെ ഡയറക്ടർ ബോർഡ് യോഗം നടക്കുന്നതിനാൽ ഗോകുലം ഗോപാലനും ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ഇദ്ദേഹത്തിൻ്റെ ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇഡി പരിശോധന നടത്തുകയാണ്.
.
കോടമ്പാക്കത്ത് ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിന്റെ കോർപറേറ്റ് ഓഫീസിലും, നീലാങ്കരയിലെ ഗോപാൽന്റെ ഓഫിസിലും ആണ് രാവിലെ മുതൽ പരിശോധന നടക്കുന്നത്. ഇഡിയുടെ കൊച്ചി -ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ റെയ്‌ഡിൽ പങ്കെടുക്കുന്നുണ്ട്. പിഎംഎൽഎ, ഫെമ ചട്ട ലംഘനങ്ങളിലാണ് അന്വേഷണമെന്നാണ് വിവരം. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടർച്ചയായാണ് പരിശോധന. മുൻപും ഗോകുലം ഗോപാലനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടുണ്ട്.
.
‘എമ്പുരാൻ’ സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരിൽ സംഘ്പരിവാർ നേതാക്കൾ കടുത്ത വിദ്വേഷ പ്രസ്താവനകളുമായി രംഗത്തുവന്നിരുന്നു. ലൈയ്ക്ക പ്രൊഡക്ഷൻസ് നിർമാണത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഗോകുലം ഗോപാലൻ ‘എമ്പുരാൻ’ ഏറ്റെടുത്തത്. വിവാദമായതോടെ, പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ല എന്നും ഗോപാലൻ വിശദീകരിച്ചിരുന്നു. പിന്നാലെ, സിനിമയിൽ പലരംഗങ്ങളിലും കടുംവെട്ട് നടത്തുകയും ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.