Skip to content
September 5, 2026
MALAYALAM NEWS DESK

MALAYALAM NEWS DESK

Online Malayalam News Portal

  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS
GULF SAUDI ARABIA 

ഭക്ഷണ സ്ഥാപനങ്ങൾക്കുള്ള പിഴ പരിഷ്കരിച്ചു; വിവിധ നിയമലംഘനങ്ങൾക്ക് 200 മുതൽ അര ലക്ഷം റിയാൽവരെ പിഴ

February 6, 2025 News Desk

റിയാദ്: സൗദിയിൽ ഭക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന കടകളും സ്ഥാപനങ്ങളും മുനിസിപ്പൽ ലൈസൻസ് നേടിയില്ലെങ്കിൽ 50,000 റിയാൽ വരെ വരെ പിഴ ചുമത്തുമെന്ന് ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയായി ഉയർത്തും. കൂടാതെ റസ്റ്റോറൻ്റുകൾ, കഫ്ത്തീരിയകൾ പോലുള്ള ഭക്ഷണശാലകളിലും മത്സ്യം, മാസം പോലുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും പൂച്ചകളോ നായ്ക്കളോ ഉണ്ടെങ്കിൽ 2,000 റിയാൽ പിഴ ചുമത്തുമെന്നും അതോറിറ്റി വ്യക്തമാക്കി. ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെയോ പക്ഷികളെയോ കശാപ്പ് ചെയ്യുന്നതിനും 2000 റിയാൽ പിഴ ചുമത്തും.
.
നിയമലംഘനങ്ങളുടെ വലിപ്പത്തിനും ആഘാതത്തിനും അനുസരിച്ചായിരിക്കും പിഴ ചുമത്തുക. ലംഘനങ്ങളുടെ പട്ടികയും അവക്കുള്ള പിഴകളും “ഇസ്തിത്‌ല” പ്ലാറ്റ്‌ഫോമിൽ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെയും ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായാണ് നടപടി.
.
ലൈസൻസ് കാലാവധി കഴിഞ്ഞതിന് ശേഷം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, ലൈസൻസുള്ളതിന് വിരുദ്ധമായ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും 5,000 റിയാൽ വരെ പിഴ ചുമത്തും. തെറ്റായ വിവരങ്ങൾ നൽകി ലൈസൻസ് നേടുന്നവർക്കും ഇതേ തുക തന്നെയാണ് പിഴ ചുമത്തുക.
.
നിയമവിരുദ്ധമായ പ്രവർത്തനങ്ങൾകൊണ്ടോ മറ്റോ മുനിസിപാലിറ്റി അടച്ച് പൂട്ടിയ സ്ഥാപനം, അടച്ച് പൂട്ടൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വീണ്ടും തുറന്ന് പ്രവർത്തിച്ചാൽ 10,000 റിയാൽ വരെ പിഴ ചുമത്തും. പരിശോധനയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വസ്തുക്കൾ അനുമതിയില്ലാതെ നശിപ്പിക്കുകയോ പൂഴ്ത്തിവെക്കുകയോ ചെയ്താൽ 5,000 റിയാലും പിഴ ഈടാക്കും.

ശുചിത്വ ലംഘനങ്ങൾക്ക് 200 മുതൽ 4,000 റിയാൽ വരെയാണ് പിഴ. മലിനജലം ചോർന്നൊലിക്കുന്നതിനും സ്ഥാപനത്തിനുള്ളിൽ കവിഞ്ഞൊഴുകുന്നതിനും പരമാവധി പിഴ 4,000 വരെ ഈടാക്കും. കടയിലോ സ്ഥാപനത്തിലോ എലികൾ, പ്രാണികൾ, പൊതുജനാരോഗ്യ കീടങ്ങൾ എന്നിവയുടെ സാന്നിധ്യമോ അവയുടെ ലംഘനമോ ഉണ്ടായാൽ പരമാവധി 2,000 റിയാലും പിഴയൊടുക്കേണ്ടി വരും.  ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവ വൃത്തിയാക്കാത്തതിന് 1,000 റിയാലും, ആവശ്യത്തിന് ഉപയോഗിക്കാൻ വെള്ളം ലഭ്യമാക്കാതിരുന്നാലും, ഹോം ഡെലിവറിയുടെ ശുചിത്വം കുറവാണെങ്കിലും 1000 റിയാൽ തന്നെ പിഴയൊടുക്കേണ്ടിവരും.
.
പരിശോധനാ വ്യവസ്ഥ അനുസരിച്ച് ആവർത്തിച്ചുള്ള നിയമലംഘനത്തിന്റെ പിഴ ഇരട്ടിയാക്കുമെന്ന് കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാൽ ആദ്യത്തെ നിയമലംഘനം മുതൽ 24 മാസം കഴിയുന്നതുവരെ യഥാർത്ഥ പിഴ ഒരിക്കൽ മാത്രമേ ഇരട്ടിയാക്കാവൂ. ഗുരുതരമായ നിയമലംഘനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. നിയമലംഘനം ഗുരുതരമാണെങ്കിൽ ആദ്യ നിയമലംഘനത്തിന് 24 മാസത്തിനുള്ളിൽ യഥാർത്ഥ പിഴ നാല് മടങ്ങ് വരെ ഇരട്ടിയാക്കും. ഒന്നിലധികം ശാഖകളുള്ള സ്ഥാപനങ്ങളാണെങ്കിൽ മറ്റുള്ള ശാഖകളെ ബാധിക്കാതെ, ലംഘനം നടത്തുന്ന ശാഖയിൽ മാത്രമായിരിക്കും ലംഘനങ്ങൾ രേഖപ്പെടുത്തുക.

.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
  • ← Previous ‘റാഗിങ് പരാതി പിആർ സ്റ്റണ്ട്; ഉമ്മയും ബന്ധുക്കളും പറയുന്നതിൽ വൈരുദ്ധ്യം’; മിഹിൻ്റെ മരണത്തിൽ പിതാവ്
  • Next → സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതു അവധി, ഇത്തവണ മൂന്ന് ദിവസം അവധിക്ക് സാധ്യത

You May Also Like

മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസ പുനഃസ്ഥാപിച്ചെങ്കിലും സേവനങ്ങളിൽ വ്യക്തതയില്ല; നട്ടംതിരിഞ്ഞ് പ്രവാസികൾ, മലയാളികൾക്ക് വൻ തുക നഷ്ടമാകും

February 18, 2025February 18, 2025 News Desk

ഇനി കുഞ്ഞൻ വിമാനത്തിൽ യാത്ര ചെയ്യാം; ആയിരക്കണക്കിന് ഇലക്ട്രിക് വിമാനങ്ങൾ നിർമിക്കാൻ ഒരുങ്ങി സൗദി

July 18, 2024 News Desk

മാസ്റ്റർ ബെഡ്റൂം സ്യൂട്ട്, അഞ്ച് അടുക്കളകൾ, ഒമ്പത് ശുചിമുറികൾ! ട്രംപിന് ഖത്തർ നൽകുന്ന ‘ആകാശക്കൊട്ടാര’ ത്തിൻ്റെ അതിശയിപ്പിക്കുന്ന വിശേഷങ്ങൾ

May 17, 2025 News Desk

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

August 7, 2025 News Desk

ഭൂകമ്പത്തിൽ മരണം 25,000 കടന്നു; 104 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തിയ യുവതി ആശുപത്രിയിൽ മരിച്ചു, 123 മണിക്കൂർ കുടുങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ രക്ഷപ്പെടുത്തി

February 11, 2023 News Desk

ട്രാഫിക് നിയമലംഘനങ്ങൾ എത്ര ദിവസത്തിനകം രേഖപ്പെടുത്തും; സൌദി ട്രാഫിക് വിഭാഗം വിശദീകരിക്കുന്നു

March 16, 2022March 16, 2022 News Desk

Latest News

  • വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം
  • “സൗദി അറേബ്യയിലെ ഏറ്റവും വലിയ പാചകപോരാട്ടം”: വിജയ് ദം ദം ബിരിയാണി കോൺടെസ്റ്റ്; ജിദ്ദയിലെ സെമി ഫൈനൽ സെപ്റ്റംബർ 11-ന്
  • എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്
  • “അനുഗ്രഹമായത് ഒരു വൈറല്‍ റീല്‍”: പത്ത് വര്‍ഷം മുമ്പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ വീട്ടുകാര്‍ക്ക് തിരികെ കിട്ടി

INDIA

വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം
INDIA KERALA 

വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം

September 5, 2026 Suhaila Ajmal

കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയാണ് അപകടം. നിർമ്മാണം പുരോഗമിക്കുന്ന

Share
എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്
INDIA 

എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്

September 4, 2026 Suhaila Ajmal
“അനുഗ്രഹമായത് ഒരു വൈറല്‍ റീല്‍”:  പത്ത് വര്‍ഷം മുമ്പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ വീട്ടുകാര്‍ക്ക് തിരികെ കിട്ടി
INDIA KERALA 

“അനുഗ്രഹമായത് ഒരു വൈറല്‍ റീല്‍”: പത്ത് വര്‍ഷം മുമ്പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ വീട്ടുകാര്‍ക്ക് തിരികെ കിട്ടി

September 3, 2026 Suhaila Ajmal
  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS

CONTACT US

MALABAR NEWS COMMUNICATIONS
EMAIL: malabarnewscommunications@gmail.com

Whatsapp :
+91 8714323705
+91 9605796832

February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
« Jan   Mar »
Copyright © 2026 MALAYALAM NEWS DESK. All rights reserved.