രാമനാട്ടുകരയിലേത് കൊലപാതകം; ബന്ധുവിൻ്റെ കൊലപാതകത്തിന് പ്രതികാരമെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: രാമനാട്ടുകര ഫ്‌ളൈഓവര്‍ ജങ്ഷന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്‌. പ്രതി വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ കസ്റ്റഡിയില്‍ എടുത്തു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചത് ആരാണെന്ന് ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 35 വയസ് തോന്നിക്കുന്ന യുവാവാണ് മരിച്ചത്. കൊല്ലപ്പെട്ടത് മലപ്പുറം കാരാട് സ്വദേശിയാണെന്നാണ് പൊലീസിൻ്റെ സശയം.
.
പ്രതിയെ ഫറോക്ക് പോലീസ് ചോദ്യംചെയ്തുവരികയാണ്. ഇത് പൂര്‍ത്തിയായ ശേഷമേ കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമാവുകയുള്ളൂ. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പ്രതി ഇജാസിന്റെ ബന്ധു അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണോ കൊലപാതകമെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.
.
ഞായറാഴ്ച രാവിലെയോടെയാണ് രാമനാട്ടുകരയില്‍ ഒഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടുകല്ലുകൊണ്ട് മുഖം മര്‍ദിച്ച് വികൃതമാക്കിയ നിലയിലാണുള്ളത്. മൃതദേഹം കണ്ടെത്തിയ പറമ്പ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും ഇടപാടും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

.
ഇതുംകൂടി വായിക്കുക..

‘കൊലപാതകം സ്വവർ​ഗലൈം​ഗികതക്ക് നിർബന്ധിച്ചതിന്’; രാമനാട്ടുകരയിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു

.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!