കൊലയാളി എവിടെ? ഭീതിയില്‍ നാട്ടുകാര്‍; പോത്തുണ്ടിയില്‍ ചെന്താമരക്കായി വ്യാപക തിരച്ചില്‍, കോഴിക്കോട് കണ്ടെന്ന് നാട്ടുകാർ, എസ്എച്ച്ഒയ്ക്കു സസ്പെൻഷൻ

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയെ പോത്തുണ്ടി മാട്ടായിയില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപക തിരച്ചില്‍. മാട്ടായി ക്ഷേത്രത്തിന് സമീപം ചെന്താമരയെപ്പോലെ ഒരാളെ കണ്ടുവെന്ന് പോലീസിനോട് പ്രദേശവാസി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ശക്തമാക്കിയത്. സഞ്ചിയുമായി ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി വോളിബോള്‍ കളിക്കുന്ന കുട്ടികള്‍ പോലീസിനോട് പറയുകയുണ്ടായി. പോലീസിനൊപ്പം നാട്ടുകാരും തിരച്ചിലില്‍ പങ്കെടുക്കുകയാണ്.
.
മട്ടായി കുന്നിന് സമീപത്തടക്കം തിരച്ചില്‍ നടക്കുന്നു. പ്രദേശത്ത് പഞ്ചായത്തിന്റെ വലിയ വാട്ടര്‍ ടാങ്കില്‍ അടക്കം തിരച്ചില്‍ നടത്തി. കാടു കയറിയതിനാല്‍ മറഞ്ഞിരിക്കാന്‍ എളുപ്പമുള്ള പ്രദേശമാണിത്. ചെന്താമരയെ കണ്ടെത്താതെ സമാധാനമായി ജീവിക്കാന്‍ സാധിക്കില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇയാളെ പിടികൂടാതെ പിന്‍മാറില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. താന്‍ ഇനിയും ആളുകളെ കൊല്ലുമെന്ന് ചെന്താമര പറഞ്ഞതായി ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഒരാള്‍ വെളിപ്പെടുത്തിയിരുന്നു. ഇതു തന്നെയാണ് ആശങ്ക സൃഷ്ടിക്കുന്നത്.
.
അതേസമയം, ഇരട്ടക്കൊലയ്ക്കു പിന്നാലെ ഒളിവിൽ പോയ ചെന്താമര കോഴിക്കോട്ട് എത്തിയതായി സൂചന.  ചെന്താമരയെ താഴെ കക്കാടിന് 5 കിലോമീറ്റർ ഉൾപ്രദേശത്തു കണ്ടതായി നാട്ടുകാർ പറഞ്ഞു. കറുത്ത മുണ്ടും വെളുത്ത ഷർട്ടും ധരിച്ച ആൾ പന്നി ഫാമിന് സമീപത്ത് ഉണ്ടായിരുന്നതായി പറയുന്നു. കുരങ്ങത്തുംപാറയുടെ ചെരുവിലുള്ള ഈ പ്രദേശം വിജനമാണ്. സമീപത്തെ വനത്തിലുൾപ്പെടെ പ്രദേശത്ത് പൊലീസ് തിരച്ചിൽ ആരംഭിച്ചു.
.
ഇരട്ടകൊലാപതകത്തെ തുടർന്ന് വീഴ്ച പറ്റിയ എസ്എച്ച്ഒ മഹേന്ദ്ര സിൻഹയെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. പാലക്കാട് എസ്‍പിയുടെ റിപ്പോർട്ടിനെ തുടർന്ന് ഉത്തരമേഖല ഐജിയാണു സസ്പെൻഡ് ചെയ്തത്. കൊലക്കേസ് പ്രതിയായ ചെന്താമര ജാമ്യവ്യസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നാണു റിപ്പോർട്ടിലുള്ളത്.
.
നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന സെഷൻസ് കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച ചെന്താമര അവിടെ ഒരു മാസം താമസിച്ചു. നാട്ടുകാരെ ഭീഷണിപ്പെടുത്തി. നേരിട്ടു പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല. അന്നുതന്നെ കേസെടുത്ത് കോടതിയെ അറിയിച്ചാൽ സ്വാഭാവികമായും ജാമ്യം റദ്ദാകും. പകരം, ചെന്താമരയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു താക്കീത് ചെയ്യുകയാണു പൊലീസ് ചെയ്തത്. ഇതു വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടിയാണ് എസ്എച്ച്ഒയ്ക്കെതിരെ നടപടിയെടുത്തത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!