തർക്കം പറഞ്ഞു തീർക്കാനെത്തി, പ്ലസ് വൺ വിദ്യാർഥിയെ കുത്തിവീഴ്ത്തി മറ്റൊരു വിദ്യാർഥി; അക്രമം പിതാവ് നോക്കിനിൽക്കെ
കോഴിക്കോട് ഫറോക്കിൽ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് കുത്തേറ്റു. ചെറുവണ്ണൂരിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. കോഴിക്കോട് ഫറോക്ക് പത്മരാജ സ്കൂളിന് സമീപത്തുവെച്ചാണ് സംഭവം. ഈ വിദ്യാർഥിയുമായി പ്രശ്നമുണ്ടായിരുന്ന മണ്ണൂർ സ്വദേശിയായ വിദ്യാർഥിയാണ് തർക്കം പറഞ്ഞു തീർക്കുന്നതിനിടെ കഴുത്തിൽ കത്തികൊണ്ടു കുത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ പ്ലസ് വൺ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.
പത്താം ക്ലാസിൽ ഇരുവരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് രണ്ട് കുട്ടികളും തമ്മിൽ തര്‍ക്കം ഉണ്ടായിരുന്നു. ഇന്നലെ സ്കൂളിലേക്ക് പോകുന്നതിനിടെ ബസിൽ വെച്ച് മുമ്പുണ്ടായ പ്രശ്നം പറഞ്ഞ് വീണ്ടും തര്‍ക്കമുണ്ടായി. ഇത് കൈയാങ്കളിയിലാണ് കലാശിച്ചത്. ഈ പ്രശ്നം പറഞ്ഞു തീർക്കാനാണ് മണ്ണൂർ സ്വദേശിയായ വിദ്യാർഥിയുടെ പിതാവ് ഇരുവരെയും വിളിച്ചു വരുത്തിയത്. തുടർന്ന്, പ്രശ്നങ്ങൾ പറഞ്ഞുതീര്‍ക്കാൻ കൂട്ടുകാരെയും കൂട്ടി ഇന്ന് എത്തിയ വിദ്യാര്‍ത്ഥിക്കാണ് കത്തികൊണ്ട് കുത്തിയത്.
സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്തു. കുത്തിയെ വിദ്യാർഥിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോള്‍ ആക്രമിച്ച വിദ്യാര്‍ത്ഥിയുടെ പിതാവ് വീട്ടിലുണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് പിതാവിനെയും കസ്റ്റഡിയിലെടുത്തത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.