മകൾക്ക് വിവാഹലോചനയുമായി എത്തി, തുടർന്ന് അമ്മയെ 2 വർഷത്തോളം പീഡിപ്പിച്ചു; യുവാവ് കസ്റ്റഡിയിൽ
മാനന്തവാടി: വിധവയായ ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ടു വർഷത്തോളം പീഡിപ്പിച്ചതായി പരാതി. കാട്ടിക്കുളം പനവല്ലി സ്വദേശിയായ നാൽപ്പതിമൂന്നുകാരിയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടിക്കുളം പുളിമൂട് കുന്ന് സ്വദേശി വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
.
2023 മുതലാണ് പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് പരാതിക്കാരി പറഞ്ഞു. മകൾക്ക് വിവാഹാലോചനയുമായാണ് വർഗീസ് എത്തിയത്. 2023 ഏപ്രിലിൽ മകളുടെ വിവാഹം കഴിഞ്ഞു. തുടർന്ന് താൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇതിനിടെയാണ് വർഗീസ് എത്തി പീഡിപ്പിച്ചത്. തനിക്ക് ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടാകാറുള്ളതും ഇയാൾ മറയാക്കി. സുഹൃത്തായ മന്ത്രവാദി നൽകിയതാണെന്നു പറഞ്ഞ് വർഗീസ് ചരട് കൊണ്ടുവന്ന് തന്റെ കയ്യിൽകെട്ടി. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു.
.
കർണാടകയിലെ ഏതോ സ്വാമിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നാണ് വർഗീസ് പറഞ്ഞത്. തന്നെ കൊല്ലാൻ സ്വാമി പറഞ്ഞെന്നും ഈയിടെ വർഗീസ് പറഞ്ഞു. കുടുംബത്തിലെ ഒരാൾ മരിച്ചാൽ ബാക്കിയുള്ളവരും ഒന്നൊന്നായി മരിക്കുമെന്നും വർഗീസ് പറഞ്ഞു. ഇതോടെയാണ് മകളെ വിവരം അറിയിച്ചത്. മകൾ എത്തിയശേഷമാണ് പരാതി നൽകിയത്. എന്നാൽ പരാതി ഒത്തു തീർപ്പാക്കാമെന്നും 6000 രൂപ നൽകാമെന്നും അറിയിച്ച് വർഗീസ് ഉൾപ്പെടെയുള്ളവർ തന്നെക്കൊണ്ട് ഒപ്പിട്ടു വാങ്ങിയെന്നും സ്ത്രീ പറഞ്ഞു. സംഭവത്തെക്കുറിച്ച് തിരുനെല്ലി പൊലീസ് അന്വേഷണം ആരംഭിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.