മാമി തിരോധാനം; ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്തി

കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ ഡ്രൈവറും എലത്തൂര്‍ സ്വദേശിയുമായ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കണ്ടെത്തി. ഗുരുവായൂരില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. ഇവര്‍ ഗുരുവായൂരില്‍ മുറിയെടുത്തതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ സുഷാര (35) എന്നിവരെയാണു ഗുരുവായൂരിൽനിന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ഉച്ചയോടെ ഗുരുവായൂർ പൊലീസ് ഇരുവരെയും കണ്ടെത്തി നടക്കാവ് പൊലീസിനെ അറിയിക്കുകയായിരുന്നു. വൈകിട്ടോടെ നടക്കാവ് പൊലീസ് ഗുരുവായൂരിലെത്തി ദമ്പതികളെ കൂട്ടി മടങ്ങി.
.
ഇരുവരേയും ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് ഇരുവരേയും കണ്ടെത്തിയത്. മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
.
സിസിടിവി പരിശോധനയിൽ, മാവൂർ റോ‍ഡിലെ സ്വകാര്യ ലോ‍ഡ്ജിൽനിന്ന് ഇരുവരും വ്യാഴാഴ്ച രാവിലെ 9ന് ഇറങ്ങി ഓട്ടോയിൽ കയറി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തി. തുടർന്നു ട്രെയിൻ മാർഗം പോയെന്ന നിഗമനത്തിൽ പൊലീസ് എല്ലാ റെയിൽവേ സ്റ്റേഷനിലും മുന്നറിയിപ്പു നൽകി. ഇതിനിടെയാണു ഗുരുവായൂർ പൊലീസ് ലോഡ്ജിൽ നടത്തിയ പരിശോധനയിൽ രണ്ടുപേരെയും കണ്ടെത്തിയത്.

മനസ്സമാധാനം ലഭിക്കാനാണു പോയതെന്നാണു രജിത് വാട്സാപ് ഗ്രൂപ്പിൽ സുഹൃത്തുക്കൾക്കു സന്ദേശം അയച്ചത്. ചെയ്യാത്ത തെറ്റിനു പൊലീസ് നിരന്തരം പീഡിപ്പിക്കുകയാണെന്നും ആത്മഹത്യ ചെയ്തേക്കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കി. മാമി തിരോധാനവുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും രജിത്തിനെ ചോദ്യം ചെയ്തിരുന്നു. സഹോദരിയെയും ഭര്‍ത്താവിനെയും ക്രൈംബ്രാഞ്ച് മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി സുമല്‍ജിത്ത് ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21നാണ് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണായത്. അരയിടത്തുപാലത്തെ ഓഫീസില്‍ നിന്ന് വീട്ടിലേക്കിറങ്ങിയ മാമിയെ കാണാതാവുകയായിരുന്നു. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മാമി തിരോധാനത്തില്‍ പൊലീസിന് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി പി വി അന്‍വര്‍ എംഎല്‍എ നേരത്തേ രംഗത്തെത്തിയിരുന്നു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!