പുതിയ വൈറസ് വ്യാപനത്തിൽ ആശങ്ക; സൗദിയിലേക്ക് വരുന്ന ഉംറ തീർഥാടകർക്ക് വാക്സിനേഷൻ നിർബന്ധമാക്കി
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുതിയ വൈറസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സൗദിയിലേക്ക് വരുന്ന ഉംറ തീർഥാടകർക്ക് വാക്സിനേഷൻ നിർബന്ധമാക്കി. ഇത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA) വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചു. സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ സൗദിയിലേക്ക് സർവ്വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികൾക്കും പുതിയ നിർദേശങ്ങൾ ബാധകമാണ്.
.
ഉംറ വിസയിലാണെങ്കിലും മറ്റേതെങ്കിലും വിസയിലാണെങ്കിലും ഉംറ ചെയ്യാനായി സൗദിയിലേക്ക് വരുന്നവർ ആവശ്യമായ വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ വെച്ച് തന്നെ ഉറപ്പാക്കണമെന്നാണ് വിമാന കമ്പനികൾക്കുള്ള നിർദ്ദേശം.
.
വിമാന കമ്പനികൾക്ക് ഗാക്ക അയച്ച സർക്കുലറിലുള്ള പ്രധാന നിർദ്ദേശങ്ങൾ കാണാം
1. Neisseria meningitidis വാക്സിൻ എല്ലാ തീർഥാടകരും എടുത്തിട്ടുണ്ടെന്ന് വിമാന കമ്പനികൾ ഉറപ്പാക്കണം. ആരോഗ്യ മന്ത്രാലയത്തിൻ്റെ https://www.moh.gov.sa/healthawareness/pilgrims_health/pages/default.aspx എന്ന വെബ്സൈറ്റിൽ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങൾ യാത്രക്കാരെ ബോധ്യപ്പെടുത്തണമെന്നും വിമാന കമ്പനികളോട് ഗാക്ക ആവശ്യപ്പെട്ടു.
2. ഉംറ, സന്ദർശക, ട്രാൻസിറ്റ് വിസകളിലെത്തി ഉംറക്ക് വരുന്നവർക്ക് ക്വാഡ്രിവാലൻ്റ് നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്സിൻ, പോളിസാക്രറൈഡ് അല്ലെങ്കിൽ സംയോജിത തരം എന്നിവ ഉപയോഗിച്ച് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് എയർലൈനുകൾ ഉറപ്പാക്കണം.
3. യാത്രക്കാർ സൗദിയിൽ എത്തുന്നതിൻ്റെ 10 ദിവസം മുമ്പെങ്കിലും വാക്സിൻ എടുത്തിരിക്കേണ്ടതാണ്. അല്ലെങ്കിൽ പോളിസാക്രറൈഡ് വാക്സിൻ മൂന്ന് വർഷത്തിനുള്ളിലൊ സംയോജിത വാക്സിൻ അഞ്ചു വർഷത്തിൽ ഉള്ളിലോ ആയിരിക്കണം. ഈ വാക്സിനുകൾ എടുത്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് യാത്രക്കാർ കൈവശം വെക്കേണ്ടതാണ്.
4. ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മെനിംഗോകോക്കൽ വാക്സിനിൽ എടുക്കേണ്ടതില്ല.
5. ട്രാൻസിറ്റ്, ഡെസ്റ്റിനേഷൻ കേന്ദ്രങ്ങൾ വ്യക്തമാക്കുന്ന രേഖകൾ യാത്രക്കാരുടെ കൈവശം ഉണ്ടെന്ന് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്ന് തന്നെ ഉറപ്പാക്കേണ്ടതാണ്.
6. GACA യുടെ സർക്കുലറിലെ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് സർക്കാർ ഉത്തരവുകളുടെ ലംഘനമായി കണക്കാക്കും. ഇത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും GACA സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
.
.