ചടങ്ങ് അലങ്കോലമാക്കേണ്ടെന്നു കരുതിയാണ് ചിരിച്ചുനിന്നതെന്ന് ഹണി റോസ്; ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത് നാടകീയമായി
കൊച്ചി ∙ ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് നൽകിയതു ലൈംഗിക അധിക്ഷേപത്തിനെതിരെയുള്ള ശക്തമായ വകുപ്പുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള കൃത്യമായ പരാതി. നിയമ വിദഗ്ധരുടെ ഉപദേശം തേടിയ ശേഷമാണു നടി വിശദമായ പരാതി തയാറാക്കി പൊലീസിനു നൽകിയത്.
.
സംഭവത്തെപ്പറ്റിയുള്ള വാർത്ത നൽകുമ്പോൾ തന്റെ പേരു മറയ്ക്കരുതെന്നും ഹണി റോസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. കണ്ണൂരിൽ ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് ഉദ്ഘാടന വേദിയിൽ അപമാനകരമായി പെരുമാറിയപ്പോൾ ഉള്ളിൽ കനത്ത വേദനയുണ്ടായെങ്കിലും ചടങ്ങ് അലങ്കോലമാക്കേണ്ട എന്ന ചിന്തയിലാണു ചിരിച്ചുനിന്നതെന്നും സൂചിപ്പിച്ചു. പിന്നീടു ലൈംഗിക അധിക്ഷേപം നടത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രതി പിന്തുടരുകയായിരുന്നു എന്നു നടിയുടെ പരാതിയിലുണ്ട്.
.
തലശ്ശേരിയിലെ ബ്യൂട്ടി പാർലർ ആൻഡ് ജിം ഉദ്ഘാടന സ്ഥലത്തെത്തിയ പ്രതി ലൈംഗികച്ചുവയോടെ സംസാരിച്ചു. തുടർന്ന്, ചെമ്മണൂർ ജ്വല്ലേഴ്സിന്റെ തൃപ്രയാർ ഷോറൂമിന്റെ ഉദ്ഘാടനത്തിനു വിളിച്ചെങ്കിലും പങ്കെടുക്കാൻ താൽപര്യം ഇല്ലെന്ന് അറിയിച്ചു. പിന്നീട് പ്രതികാരബുദ്ധിയോടെ പല അഭിമുഖങ്ങളിലും അനാവശ്യമായി തന്റെ പേരു പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന അസഭ്യ പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ പറയുന്നു.
.
വയനാട്ടിലെ ബോബിയുടെ എസ്റ്റേറ്റില് നിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വയനാട്ടിലുള്ള പുത്തൂർവയൽ എആർ ക്യാമ്പിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി. അതിന് ശേഷമാണ് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. എറണാംകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എസിപി ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്യും. ശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് പൊലീസ് നീക്കം. ബിഎൻസ് 75, ഐ.ടി ആക്ട് വകുപ്പുകൾ ചുമത്തിയതിനാൽ സ്റ്റേഷൻ ജാമ്യം ലഭിക്കില്ല. ബോച്ചെയെ റിമാൻ്റ് ചെയ്യാൻ തന്നെയാണ് സാധ്യത. അതേ സമയം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാൽ ജാമ്യം ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ സ്റ്റേഷൻ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പാണ്.
.
നാടകീയമായാണ് ബോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബോച്ചെ ഉള്ള സ്ഥലം നേരത്തെ തന്നെ പൊലീസ് ലൊക്കേറ്റ് ചെയ്തിരുന്നു. വയനാട്ടിലാണെന്ന് മനസിലാക്കിയ പൊലീസ് വയനാട് പൊലീസിനെ പോലും അറിയിക്കാതെയാണ് ബോബി കഴിഞ്ഞിരുന്ന എസ്റ്റേറ്റിലെത്തിയത്. മുൻകൂർ ജാമ്യത്തിന് ബോബി ശ്രമിക്കുന്നുണ്ട് എന്നും പൊലീസ് മനസിലാക്കി, അതിനുള്ള അവസരം പോലും നൽകാതെ രഹസ്യമായി വയനാട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാധ്യമ പ്രവർത്തകരോട് പോലും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇത്ര പെട്ടെന്ന് നടപടികളുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. കസ്റ്റഡിയിലായ ശേഷമാണ് മാധ്യമങ്ങൾ പോലും അറിഞ്ഞത്. അത്രമാത്രം അതീവ രഹസ്യമായിരുന്നു പൊലീസ് നീക്കം.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.
.
.
ഇതുംകൂടി വായിക്കുക…
.