സൗദിയിൽ മലയാളി പ്രവാസി കുഴഞ്ഞു വീണ് മരിച്ചു

സൗദിയിലെ റിയാദിൽ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരനാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച റിയാദിലെ താമസസ്ഥലത്തു വച്ചാണ് മരിച്ചത്.

വെള്ളിയാഴ്ച പ്രഭാത ഭക്ഷണത്തിനുശേഷം സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെയാണ് കുഴഞ്ഞ് വീണത്.  10 വർഷമായി സൗദി കാർപ്പറ്റിൽ ഇലക്ട്രീഷ്യനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ദാമോദരൻ.

ഭാര്യ സിന്ധു. മകൾ ശിവാനി. അച്ഛനും അമ്മയും അടക്കമുള്ള കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകുന്നതിനു വേണ്ട ക്രമീകരണം കമ്പനി ഏറ്റെടുത്തു നടത്തുകയും ഇന്ന് രാത്രി ഉള്ള ശ്രീലങ്കൻ എയർലൈൻസിൽ കൊണ്ട് പോകുകയും ചെയ്യും. അന്ത്യകർമങ്ങൾ ചാരുംമൂട്ടിൽ ഉള്ള ഭവനത്തിൽ വച്ച് നാളെ നടക്കുന്നതാണെന്ന് കുടുംബം അറിയിച്ചു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!