അബുദാബിയിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിൻ്റെ ടയറുകൾ പൊട്ടിത്തെറിച്ചു – വീഡിയോ

അബുദാബി: മെല്‍ബണില്‍ നിന്ന് അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്റ ടയറുകൾ പൊട്ടിത്തെറിച്ചു. EY461 787-9 ഡ്രീംലൈനര്‍ ഇത്തിഹാദ് വിമാനത്തിന്റെ ടയറുകളാണ് പൊട്ടിത്തെറിച്ചത്. 270 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായി ഇറക്കി.
.
ടേക്ക് ഓഫിനായി വിമാനത്തിന്റെ സ്പീഡ് കൂട്ടിവന്നപ്പോഴാണ് ടയറുകളുടെ സാങ്കേതികതകരാര്‍ ശ്രദ്ധയില്‍പ്പെടുകയും എമര്‍ജന്‍സി ടേക്ക് ഓഫ് റിജക്ഷന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെ അഗ്നിശമന സേനാംഗങ്ങളെത്തി വിമാനത്തിൻ്റെ ലാന്‍ഡിംഗ് ഗിയറിലെ ടയറുകളിലെ തീയണച്ചു. ഉയര്‍ന്ന വേഗതയില്‍ പോയി പിന്നീട് ടേക്ക് ഓഫ് നിരസിക്കുന്നതിനെ തുടര്‍ന്നുള്ള സാധാരണ നടപടിക്രമമാണിത്.
.


.

ഓണ്‍ലൈനില്‍ പങ്കിട്ട ചില വീഡിയോകളിൽ വിമാനത്തില്‍ നിന്ന് പുക ഉയരുന്നതായി കാണിച്ചിരുന്നു. പിന്നീട് രണ്ട് ടയറുകള്‍ പൊട്ടിത്തെറിച്ചതായി എയര്‍ലൈന്‍ വ്യക്തമാക്കി. എന്നാല്‍ വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നും എയര്‍ലൈന്‍ സ്ഥിരീകരിച്ചു.

കഴിയുന്നത്ര വേഗത്തില്‍ യാത്ര തുടരുന്നതിന് സഹായിക്കാന്‍ തങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സൗകര്യവും തങ്ങളുടെ മുന്‍ഗണനയാണെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് കൂട്ടിച്ചേര്‍ത്തു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!