വാക്കു തർക്കത്തെ തുടർന്ന് സൗദിയിൽ മലയാളി യുവാവിന് കുത്തേറ്റു

സൗദി അറേബ്യയിലെ വാദി ദവാസിറിൽ മലയാളി യുവാവിന് കുത്തേറ്റു. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശിയായ സോനു സോദരനാണ് കുത്തേറ്റത്. മൂന്ന് വർഷമായി സനാഇയ്യയിലെ സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പിൽ ജോലി ചെയ്ത് വരികയാണ് സോനു. ഷോപ്പിലെത്തിയ രണ്ട് യുവാക്കൾ സോനുവുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

പിറക് വശത്തും തോളിലുമായി അഞ്ച് കുത്തുകളേറ്റിട്ടുണ്ട്. കുത്തേറ്റ സോനുവിനെ പോലീസ് അറിയിച്ചതിനെതുടർന്ന് റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. സംഭവം വിവരിച്ച്കൊണ്ട് സോനു ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share