പ്രവാസി മലയാളിയെ കൊലപ്പെടുത്തിയ കേസിൽ ഈജിപ്ഷ്യൻ പൗരന് സൗദിയില്‍ വധശിക്ഷ നടപ്പാക്കി; പ്രതി പിടിയിലായത് ജിദ്ദ വിമാനത്താവളത്തിൽ നിന്ന്
ജിദ്ദ: സൌദിയിൽ മലയാളിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൌരന് വധശിക്ഷ നടപ്പാക്കി. ജിദ്ദ അല്‍ സാമിര്‍ ഡിസ്ട്രിക്ടില്‍ 2021 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശിയായ സൂപ്പിബസാറിലെ നമ്പിയാടത്ത് കുഞ്ഞലവി (45) യാണ് കൊല്ലപ്പെട്ടത്. കേസിൽ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് പിടിക്കപ്പെട്ട പ്രതി ഈജിപ്ഷ്യന്‍ പൗരന്‍ അഹമ്മദ് ഫുആദ് അല്‍സയ്യിദ് അല്‍ ലുവൈസിക്ക് ഇന്ന് മക്ക പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജിദ്ദയില്‍ അല്‍ മംലക എന്ന സ്ക്രാപ്പ് സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറായിട്ടായി ജോലി ചെയ്യുകയായിരുന്നു കുഞ്ഞലവി. സാധാരണയായി ഉച്ചക്ക് ഭക്ഷണം കഴിക്കാനായി കുഞ്ഞലവി താമസ സ്ഥലത്ത് എത്താറുണ്ട്. എന്നാൽ അന്ന് ഏറെ സമയമായിട്ടും റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലില്‍ ഇദ്ദേഹത്തിന്റെ ട്രക്ക് റോഡരികില്‍ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നുളള അന്വേഷണത്തിൽ കുഞ്ഞലവിയെ ട്രക്കില്‍ കുത്തേറ്റ് മരിച്ചുകിടക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഈജിപ്ഷ്യന്‍ പൗരനെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് പിടികൂടുകയായിരുന്നു.
കുഞ്ഞലവി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും സ്ക്രാപ്പുകൾ ഹോൾസെയിൽ ഡീലർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു കുഞ്ഞലവിയുടെ ജോലി. സാധനം ഇറക്കി തിരിച്ച് വരുമ്പോൾ അവിടെ നിന്ന് ലഭിക്കുന്ന പണവും കയ്യിലുണ്ടാകും. ഇതേ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു പ്രതിയായ ഈജിപ്ഷ്യൻ പൌരൻ. അന്ന് സാധനം ഇറക്കി പണവുമായി തിരിച്ച് പോകുമ്പോൾ മെയിൻ റോഡ് വരെ താനും വരുന്നു എന്ന് പറഞ്ഞ് പ്രതി കൂടെ കയറുകയായിരുന്നു. എന്നാൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ പ്രതി കുഞ്ഞലവിയെ കുത്തി പണവുമായി രക്ഷപ്പെട്ടു.
സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ പ്രതി നേരത്തെ തന്നെ നാട് വിടാനുള്ള എക്സിറ്റ് വിസ സ്വന്തമാക്കിയതായി കണ്ടെത്തി. അതിനാൽ ജിദ്ദ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബോഡിംഗ് പാസിനായി കാത്തിരിക്കുന്ന സമയത്ത് പിടികൂടുകയായിരുന്നു.
പ്രതി കുറ്റം സമ്മതിക്കുകയും സുപ്രിംകോടതി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ രാജകല്‍പനയുണ്ടാവുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.