കസാഖ്സ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നു; 39 മരണം, 28 പേരെ രക്ഷപ്പെടുത്തി – വീഡിയോ

അസ്താന: കസാഖ്സ്ഥാനിൽ അസർബൈജാൻ എയർലൈൻസിന്റെ യാത്രാവിമാനം തകർന്ന് 39 പേർ മരിച്ചു. അസർബൈജാനിലെ ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 28 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. 39 മരണം സ്ഥിരീകരിച്ചതായി കസാഖ്സ്ഥാൻ മിനിസ്ട്രി ഓഫ് എമർജൻസീസ് അറിയിച്ചു.
.


.

അക്തു വിമാനത്താവളത്തിനു സമീപമാണ് അപകടം നടന്നത്. കനത്ത മൂടൽ മഞ്ഞ് കാരണം വിമാനം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. അപകടത്തിനു മുൻപ് വിമാനം ലാൻഡ് ചെയ്യാൻ പലതവണ ശ്രമിച്ചിരുന്നു.  വിമാനം നിലത്തേക്ക് പതിച്ച ഉടനെ അഗ്നിഗോളമായി മാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
.


.
വിമാനം തകർന്നതിനു പിന്നാലെ തന്നെ രക്ഷാപ്രവ‍ർത്തനം ആരംഭിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തകരുന്നതിന് മുമ്പ് വിമാനത്തിൽ പക്ഷിക്കൂട്ടം ഇടിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് വിമാനത്തിന്റെ എൻജിൻ തകരാറിലാക്കുകയോ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
.


.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!