അപകടകരമായ തകരാർ കണ്ടെത്തി; സൗദിയിൽ നിർമിച്ച ലൂസിഡിൻ്റെ 358 കാറുകൾ കമ്പനി തിരിച്ച് വിളിച്ചു

ജിദ്ദ: സൗദിയിൽ നിർമിക്കുന്ന ലൂസിഡ് കമ്പനിയുടെ 358 കാറുകൾ കമ്പനി ഇന്ന് തിരിച്ചുവിളിച്ചു. 2024 മോഡലിലെ എയർ പ്യുവർ (ആർഡബ്ല്യുഡി) വാഹനങ്ങളാണ് കമ്പനി തിരിച്ചു വിളിച്ചത്. ഈ മോഡൽ വാഹനത്തിന് അപകട സാധ്യതയുള്ള തകരാറുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് തിരിച്ച് വിളിച്ചത്.
.
വാഹനത്തിൻ്റെ റിയർ ഡ്രൈവ് യൂണിറ്റിൻ്റെ വയറിംഗ് ഹാർനെസിലെ തകരാർ മൂലമാണ് തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഇത് വാഹനമോടിക്കുമ്പോൾ ട്രാക്ഷൻ നഷ്‌ടപ്പെടാൻ ഇടയാക്കുമെന്നും ഇത് അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.
.
ഈ വാഹനങ്ങൾ ഉപയോഗിക്കുന്നവരോട് recalls.sa എന്ന സൈറ്റിൽ പ്രവേശിച്ച് വാഹനത്തിൻ്റെ ചേസിസ് നമ്പർ  ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും, ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ വാഹനം ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്തുന്നതിന് കമ്പനിയുമായി ബന്ധപ്പെടാനും വാണിജ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. 8001111030 എന്ന നമ്പറിൽ വളിച്ചും വാഹനത്തിൻ്റെ സ്ഥിതി പരിശോധിക്കാവുന്നതാണ്.

 

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!