സൗദിയിൽ പ്രവാസി യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു; രണ്ട് യെമൻ പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി
സൗദിയിൽ പ്രവാസി യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് യെമൻ പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. ഇന്ന് (ചൊവ്വാഴ്‌ച) ജസാൻ മേഖലയിലാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവെച്ച് കൊള്ളയടിക്കുകയും മർദിച്ച് ബലാത്സംഗം ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്തു എന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്.
.
യെമൻ പൗരൻമാരായ യൂസഫ് അലി അഹമ്മദ് അൽവാനി, സുലൈമാൻ അലി മുഹമ്മദ് അബ്ദുല്ല എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റക്കാരായ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ പ്രതികൾ കുറ്റം ചെയ്തതായി വ്യക്തമായതിനാൽ കോടതിക്ക് റഫർ ചെയ്തു.
.
പ്രതികൾ കുറ്റം ചെയ്തതായി തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചു. പ്രതികൾ ചെയ്തത് കുറ്റകരമായ പ്രവൃത്തിയാണെന്നും ശരീഅത്ത് നിയമപ്രകാരം ശിക്ഷാർഹമാണെന്നും കോടതി നിരീക്ഷിച്ചു. യുവതിയുടെ ജീവനും മാനവും ആക്രമിച്ചതായും ഭൂമിയിൽ കുറ്റകൃത്യം പ്രചരിപ്പിച്ചതായും ശിക്ഷാവിധിയിൽ കോടതി വ്യക്തമാക്കി.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.