ഹൂതികളുടെ വിമാനമെന്ന് തെറ്റിധരിച്ചു; ചെങ്കടലിൽ സ്വന്തം വിമാനം വെടിവെച്ചിട്ട് അമേരിക്കൻ സേന

വാഷിങ്ടൺ: ചെങ്കടലിലെ പരീക്ഷണപ്പറക്കലിനിടെ സ്വന്തം വിമാനം വെടിവെച്ചിട്ട് അമേരിക്കൻ നാവികസേന. അബദ്ധം സംഭവിച്ചതാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് നാവികസേന ഉദ്യോഗസ്ഥർ രക്ഷപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അമേരിക്ക വ്യക്തമാക്കി.

ഹാരി എസ് ട്രൂമാൻ യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്എ 18 സൂപ്പർ ഹോർണറ്റെന്ന യുദ്ധ വിമാനത്തിനു നേരെ ​ഗെറ്റിസ്ബർ​ഗ് എന്ന മറ്റൊരു യുദ്ധവിമാനമാണ് വെടിയുതിർത്തത്. ഉടൻ തന്നെ നാവികസേന ഉദ്യോ​ഗസ്ഥർ താഴേക്ക് ചാടി. ഇതിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

യെമനിലെ ഹൂതികൾ അമേരിക്കൻ കപ്പലുകൾക്ക് നേരെ ചെങ്കടലിൽ അക്രമണം നടത്തുന്നുമെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. നിരവധി ഇസ്രായേൽ-യുഎസ് കപ്പലുകൾ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ ഹൂതികളുടെ വിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് വിമാനം വെടിവെച്ചിട്ടതെന്നാണ് സൂചന. ​ഗസ്സ യുദ്ധം ആരംഭിച്ചതുമുതൽ യുഎസ് ഈ മേഖലയിൽ നാവികസേനാ യുദ്ധക്കപ്പലുകളുടെ സ്ഥിര സാന്നിധ്യം നിലനിർത്തിയിട്ടുണ്ട്. യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തിയെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വെടിയേറ്റ യുദ്ധവിമാനം യെമനിലെ ആക്രമണങ്ങളുടെ ഭാഗമല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!