ചാറ്റ്ജിപിടിയോട് വാട്‌സാപ്പില്‍ ചാറ്റ് ചെയ്യാം, ഫോണ്‍ വിളിച്ച്‌ സംസാരിക്കാം; പുതിയ സേവനങ്ങള്‍ മലയാളത്തിലും ലഭ്യം

ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ് ജിപിടി എന്ന എഐ മോഡല്‍ ഇതിനകം ഏറെ മുന്നേറിയിട്ടുണ്ട്. സ്വാഭാവികമായ എഴുത്ത് ഭാഷ തിരിച്ചറിയാനും അതിന് മറുപടി എഴുതി നല്‍കാനുമുള്ള കഴിവ് മാത്രമുണ്ടായിരുന്ന ചാറ്റ് ജിപിടിയ്ക്ക് ഇന്ന് സ്വാഭാവികമായ സംസാര ഭാഷ തിരിച്ചറിയാനും അതിന് ശബ്ദത്തില്‍ തന്നെ മറുപടി നല്‍കാനുമുള്ള കഴിവുണ്ട്. ഇപ്പോഴിതാ കുറേ കൂടി മുന്നേറിക്കൊണ്ട് പുതിയൊരു അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐ. ചാറ്റ്ജിപിടിയോട് ഇനി വാട്‌സാപ്പില്‍ ചാറ്റ്‌ചെയ്യാനാവും കൂടാതെ മൊബൈല്‍ ഫോണുകളില്‍ നിന്നും ലാന്റ് ഫോണില്‍ നിന്നും ഒരു ടോള്‍ഫ്രീ നമ്പറില്‍ കോള്‍ ചെയ്തും ചാറ്റ് ജിപിടിയോട് സംസാരിക്കാം.
.
+1 1800 242 8478 എന്ന നമ്പറില്‍ വിളിച്ചാല്‍ ചാറ്റ്ജിപിടിയുമായി സംസാരിക്കാനാവും. ചാറ്റ് ജിപിടിയിലെ വോയ്‌സ് മോഡിനോട് സംസാരിക്കുന്നതിന് സമാനമാണിത്. സ്വാഭാവികമായ നിങ്ങളുടെ സംസാര ഭാഷ തിരിച്ചറിയാന്‍ ഇതിന് സാധിക്കും. വിവരങ്ങള്‍ ചോദിച്ചറിയാം. ചാറ്റ് ജിപിടി ആപ്പ് പ്രവര്‍ത്തിക്കാത്ത, ലാന്റ് ഫോണില്‍ നിന്നും സാധാരണ ഫീച്ചര്‍ ഫാണുകളില്‍ നിന്നും ലാന്റ് ഫോണുകളില്‍ നിന്നും ഈ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ അറിയാം എന്നതാണ് ഈ സംവിധാനത്തിന്റെ മുഖ്യ സവിശേഷത. യുഎസിലും കാനഡയിലുമാണ് നിലവില്‍ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. പ്രതിമാസം 15 മിനിറ്റ് വരെ ഈ രീതിയില്‍ ചാറ്റ് ജിപിടിയെ ഫോണ്‍ ചെയ്ത് സംസാരിക്കാനാവും.
.

ചാറ്റ് ജിപിടി വാട്‌സാപ്പില്‍

ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ചാറ്റ് ജിപിടിയോട് സംസാരിക്കാനുള്ള സൗകര്യം യുഎസിലും കാനഡയിലും മാത്രമാണ് ലഭിക്കുകയെങ്കിലും, വാട്‌സാപ്പിലൂടെ ചാറ്റ് ജിപിടിയോട് ചാറ്റ് ചെയ്യാനുള്ള സൗകര്യം മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. +1 1800 242 8478 എന്ന നമ്പര്‍ ഇതിനായി ഫോണില്‍ സൂക്ഷിച്ചാല്‍ മതി.

ഈ നമ്പറിലേക്ക് വാട്‌സാപ്പ് വഴി സന്ദേശങ്ങള്‍ അയക്കാം. ചാറ്റ് ജിപിടി ആപ്പില്‍ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നത് പോലെ തന്നെ ഈ ചാറ്റ് വഴിയും ചാറ്റ് ജിപിടി മറുപടി നവല്‍കും. എന്നാല്‍ വോയ്‌സ് മോഡ്, ഇമേജ് ജനറേഷന്‍ സൗകര്യങ്ങള്‍ വാട്‌സാപ്പില്‍ ലഭിക്കില്ല. ഭാവിയില്‍, ഉപഭോക്താക്കളുടെ ചാറ്റ് ജിപിടി അക്കൗണ്ട് ഉപയോഗിച്ച് ഒതന്റിക്കേറ്റ് ചെയ്യാനും ചാറ്റ് ജിപിടിയിലെ മറ്റ് സൗകര്യങ്ങള്‍ വാട്‌സാപ്പ് ചാറ്റില്‍ ലഭ്യമാക്കാനും ഓപ്പണ്‍ എഐയ്ക്ക് പദ്ധതിയുണ്ട്. ചാറ്റ് ജിപിടിയുടെ എതിരാളികളില്‍ ഒരാളായ മെറ്റ എഐ ചാറ്റ്‌ബോട്ട് നേരത്തെ തന്നെ വാട്‌സാപ്പില്‍ ലഭ്യമാണ്.

.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!