മെക് 7 നെതിരെ അന്വേഷണം എൻ.ഐ.എ വരെ കൊണ്ടെത്തിച്ചു; ഒടുവിൽ മോഹനൻ മാസറ്റർ മലക്കം മറിഞ്ഞു – വീഡിയോ

കോഴിക്കോട്​: ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ മെക് 7 വ്യായാമ കൂട്ടായ്മയെ കുറിച്ചുള്ള നിലപാടിൽ മലക്കം മറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ട്രറി മോഹനൻമാസ്റ്റർ. വിവാദങ്ങൾക്ക് തുടക്കമിട്ട ആൾ തന്നെ ഇപ്പോൾ നിലപാട് മയപ്പെടുത്തി രംഗത്തെത്തി. എന്നാൽ അപ്പോഴേക്കും സംഭവം കൈവിട്ട് പോയിരുന്നു. കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ കേന്ദ്ര ഏജൻസിയായ എൻ.ഐ.എ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ഇപ്പോൾ നിലപാട് മയപ്പെടുത്തി മോഹനൻ മാസറ്റർ തന്നെ രംഗത്തെത്തിയത്.

വ്യായാമ കൂട്ടായ്​മയായ മെക്​ 7നെ എതിർക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നാണ് വിവാദങ്ങൾക്ക് തുടക്കമിട്ട സിപിഎം കോഴിക്കോട്​ ജില്ലാ സെക്രട്ടറി പി. മോഹനൻ ഇന്ന് പറഞ്ഞത്. മെക്​ 7നെക്കുറിച്ച്​ ഒന്നും പറഞ്ഞിട്ടില്ല. പൊതുയിടങ്ങളില്‍ മതരാഷ്​ട്ര വാദികൾ നുഴഞ്ഞുകയറുമെന്ന ആശങ്ക പങ്കുവെക്കുകയാണ്​ ചെയ്​തതെന്നും അദ്ദേഹം പറഞ്ഞു.

അപൂർവമായി ചിലയിടങ്ങളിൽ ജമാഅത്തെ ഇസ്​ലാമി, എസ്​ഡിപിഐ, സംഘ്​ പരിവാർ തുടങ്ങിയ സംഘടനകൾ നുഴഞ്ഞുകയറുകയും അവരുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്​. ഇതിനെതിരെ ജാഗ്രത പുലർത്തണം.

ഒരു മതത്തെയും കുറിച്ച്​ പറഞ്ഞിട്ടില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു നീക്കത്തെയും അനുവദിക്കില്ല. രാഷ്ട്രീയ- മത ചിന്തകൾക്ക് അതീതമായ പൊതുഇടമാണ് മെക് 7. ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകൾ നല്ലതാണെന്നും പി. മോഹനൻ പറഞ്ഞു.

മോഹനൻ മാസറ്ററുടെ വിവാദ പ്രസംഗത്തിന് പിന്നാലെ സംഭവം ഏറെ ചർച്ചയായിരുന്നു. മെക് 7 നെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷണിക്കമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ എൻ.ഐ.എ അന്വേഷണം വരെ എത്തിച്ച ശേഷമാണ് മോഹനൻമാസ്റ്ററുടെ മലക്കം മറിച്ചിൽ.

മോഹനൻ മാസ്റ്ററുടെ ആദ്യ പ്രസംഗം കേൾക്കാം. 

താൻ ഇതിനെ കുറിച്ച് ഗവേഷണം നടത്തിയെന്നും, ജമാഅത്തെ ഇസ്ലാമിയും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടും ആണ് ഇതിന് പിന്നിലെന്നുമായിരുന്നു മോഹനൻ മാസ്റ്ററുടെ കണ്ടെത്തൽ. എന്നാൽ അങ്ങിനെയൊന്നും പറഞ്ഞിട്ടില്ലെന്ന മട്ടിലാണ് ഇപ്പോഴത്തെ മലക്കം മറിച്ചിൽ.

കാന്തപ്പുരം സുന്നിവിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫിയും എസ്.വൈ.എസ് നേതാവ് മുഹമ്മദ് കിനാലൂരും മെക് 7 നെതിരെ രംഗത്തെത്തിയിരുന്നു. മെക് 7 ൽ പങ്കെടുക്കുന്നവരുടെ ഈമാൻ നഷ്ടപ്പെടുമെന്നായിരുന്നു പേരോടിൻ്റെ വാദം. മെക് 7 വളരെ പെട്ടെന്ന് പ്രചാരം നേടിയത് തീവ്രവാദ സംഘടനകളുടെ പിൻബലത്തിലാണെന്ന സംശയമായിരുന്നു മുഹമ്മദ് കിനൂലൂർ പങ്കുവെച്ചിരുന്നത്.

മോഹനൻ മാസറ്ററുടെ വിവാദ പ്രസംഗത്തിനെതിരെ സിപിഎം പ്രവർത്തകർ തന്നെ സംഘടനാ തലത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. സംഘപരിവാർ ശക്തികൾക്ക് അനാവശ്യമായ ആയുധം നൽകുന്ന നിലപാടാണ് സിപിഎം സ്വീകരിച്ച് വരുന്നത് എന്നും പ്രവർത്തകരിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.

പേരോടിൻ്റെ പ്രസംഗത്തിനെതിരെയും പ്രവർത്തകർ തന്നെ രംഗത്തെത്തി. സത്യവിരുദ്ധമായ പരമാർശങ്ങളാണ് പേരോട് നടത്തുന്നതെന്നായിരുന്നു പ്രവർത്തകർ തന്നെ പ്രചരിപ്പിച്ചത്. ഇത് സംഘടനാ തലത്തിലും ചൂടേറിയ ചർച്ചക്ക് വഴിയൊരുക്കി. ബിജെപിയോ ആർ.എസ്.എസോ ഇത് വരെ മെക് 7നെതിരെ ഉന്നയിച്ചിട്ടില്ലാത്ത ആരോപണങ്ങളായിരുന്നു മോഹനൻ മാസറ്ററും കാന്തപ്പുരം വിഭാഗം നേതാക്കളും ഉയർത്തിയിരുന്നത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!