സൗദിയിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അപകടം; ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, മൃതദേഹങ്ങൾ ഖബറടക്കി

അൽഹസ്സ: സൗദിയിലെ അൽഹസ്സയിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മറവ് ചെയ്തു. ഹുഫൂഫിലെ അൽനാഥൽ ഡിസ്ട്രിക്ടിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ദാരുണ ദുരന്തത്തെ തുടർന്നുണ്ടായ അഗ്‌നിബാധയിലാണ് ആറംഗ കുടുംബം മരിച്ചത്. മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവർ അൽജിബ്രാൻ കുടുംബത്തിലെ അംഗങ്ങളാണ്. അഹ്‌മദ് ഹുസൈൻ അൽജിബ്റാൻ, അബ്ദുൽഇലാഹ് ഹുസൈൻ അൽജിബ്റാൻ, മർയം ഹുസൈൻ അൽജിബ്റാൻ, ഈമാൻ ഹുസൈൻ അൽജിബ്റാൻ, ലതീഫ ഹുസൈൻ അൽജിബ്റാൻ, ഇവരുടെ സഹോദര പുത്രൻ ഹസൻ അലി അൽജിബ്റാൻ എന്നിവരാണ് മരിച്ചത്. അഞ്ച് പേർ സഹോദരി സഹോദരന്മാരും ഒരാൾ ഇവരുടെ സഹോദര പുത്രനുമാണ്.
.

.

അപകടത്തെ തുടർന്നുണ്ടായ തീ പിടിത്തത്തിൽ പുക ശ്വസിച്ചാണ് മരണം. വീട്ടിൽ ഉറങ്ങുകയായിരുന്നു മരിച്ചവർ. ചാർജ് ചെയ്തുകൊണ്ടിരിക്കേ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് സിറ്റിംഗ് റൂമിലെ സോഫാ സെറ്റിയിൽ ആണ് തീ ആദ്യം പടർന്നുപിടിച്ചത്. തുടർന്ന് വീട്ടിനകത്തേക്ക് വേഗത്തിൽ തീ പടർന്നു.

വൻ ജനാവലിയുടെ സാനിധ്യത്തിൽ ഹുഫൂഫ് അൽഖുദൂദ് ഖബർസ്ഥാനിൽ ആറുപേരുടെയും മൃതദേഹങ്ങൾ മറവ് ചെയ്തു. പ്രിയപ്പെട്ട മക്കളെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലും വേദനയുമാണ് കുടുംബത്തിന് ഇപ്പോഴുള്ളതെന്ന് അൽ ജിബ്രാൻ കുടുംബത്തിലെ മുതിർന്ന വ്യക്തി ഷെയ്ഖ് താഹർ അൽ-അഹമ്മദ് പറഞ്ഞു. പ്രിയപ്പെട്ടവരുടെ വേർപാടിൽ ഞങ്ങൾ ഞെട്ടിപ്പോയി, ഈ ദുരിതം നമുക്കെല്ലാവർക്കും വേദനാജനകമാണ്, പക്ഷേ അവർ ദൈവത്തിന്റെ കാരുണ്യത്തിലേക്ക് കടന്നുപോയി എന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!