അബ്ദുറഹീം കേസിൽ വാദം പൂർത്തിയായി; കേസ് ഡിസംബർ 12ലേക്ക് മാറ്റി

റിയാദ്: സൗദിയിൽ റിയാദിലെ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസിൽ ഇന്നും മോചന ഉത്തരവുണ്ടായില്ല. റിയാദ് ക്രിമിനല്‍ കോടതിയില്‍ ഇന്ന് രാവിലെ വാദം പൂര്‍ത്തിയായി.  കേസ് ഡിസംബർ 12 ലേക്ക് മാറ്റി. അന്ന് വിധി പറയുമെന്നാണ് പ്രതീക്ഷ.

കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബം വധശിക്ഷയിൽ പ്രതിക്ക് മാപ്പ് നൽകിയിരുന്നു. ഒന്നര കോടി റിയാല്‍ (34 കോടി രൂപ) മോചനദ്രവ്യം സ്വീകരിച്ചുകൊണ്ടാണ് പ്രതിക്ക് വധശിക്ഷയിൽ മാപ്പ് നൽകിയത്. എന്നാൽ നേരത്തെ ചുമത്തിയ തടവ് ഉൾപ്പെടെയുള്ള ശിക്ഷകളിലാണ് ഇപ്പോൾ വാദം പൂർത്തിയായത്. കഴിഞ്ഞ രണ്ട് സിറ്റിംഗിലും ഇത് സംബന്ധിച്ചായിരുന്നു കോടതിൽ വാദം നടന്നത്. ഒക്ടോബർ 21നായിരുന്നു ആദ്യ സിറ്റിംഗ്.

ഇന്ന് ഓൺലൈനായി നടന്ന സിറ്റിങ്ങിൽ ജയിലിൽനിന്ന് റഹീമും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂർ എന്നിവരും പങ്കെടുത്തു.
.
ഒക്ടോബർ 21 ന് നടന്ന ആദ്യ സിറ്റിംഗിൽ ഏറ പ്രതീക്ഷയോടെയായിരുന്നു മലയാളികൾ ഉണ്ടായിരുന്നത്. എന്നാൽ വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് എന്നും പറഞ്ഞ് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ ബഞ്ച് കേസ് വീണ്ടും പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ മറ്റൊരു സിറ്റിങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിംസബർ എട്ടിലേക്കാണ് അടുത്ത സിറ്റിങ് നിശ്ചയിച്ചിരുന്നത്. അത് പ്രകാരം ഇന്ന് രാവിലെ 11.30ഓടെ കേസ് വീണ്ടും പരിഗണിച്ച കോടതി എല്ലാ തലങ്ങളിലെയും പരിശോധനക്കൊടുവിൽ ഡിസംബർ 12 ലേക്ക് മാറ്റുകയായിരുന്നു. അന്ന് വിധി പറയുമെന്ന പ്രതീക്ഷയിലാണ് നിയമസഹായ സമിതി.
.

കേസിന്റെ തുടക്കത്തിൽ റഹീമിനെതിരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകളുൾപ്പടെ 7 പ്രധാന കണ്ടെത്തലുകൾ, കൊലപാതകം വ്യക്തമാക്കിയ കുറ്റസമ്മത മൊഴി, റഹീമിനെതിരെ കൂട്ടുപ്രതി നസീര്‍ നല്‍കിയ മൊഴി, അന്വേഷണ ഉദ്യോഗസ്ഥരുടെ സാക്ഷി മൊഴി, ഫോറന്‍സിക് പരിശോധന, മെഡിക്കല്‍ റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയിലാണ് ഇന്ന് കോടതി പ്രധാനമായും പരിശോധന നടത്തിയത്.
.
റഹീം മനപ്പൂര്‍വ്വം കൊലപാതകം നടത്തിയിട്ടില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മരിച്ച ബാലനുമായി മുന്‍വൈരാഗ്യം ഇല്ലെന്നും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അംഗപരിമിതിയുളള ബാലന്‍ തുടരെ മുഖത്തേയ്ക്ക് തുപ്പിയപ്പോള്‍ സ്വാഭാവികമായി കൈകൊണ്ടു തടയുക മാത്രമാണ് ചെയ്തതെന്നു റഹീം നേരത്തെ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളിൽ കോടതി പരിശോധിക്കാനാണ് തീരുമാനിക്കുകയായിരുന്നു.

റഹീമിന് പ്രൈവറ്റ് റൈറ്റ് പ്രകാരം ദിയാധനം സ്വീകരിച്ച് കുടുംബം മാപ്പ് കൊടുത്തിട്ടുണ്ട്. ഇതോടെ വധശിക്ഷ റദ്ദാക്കി. എന്നാൽ  ജയിലിൽ നിന്ന് മോചിതനാകാൻ പബ്ലിക് റൈറ്റ് പ്രകാരം ചുമത്തിയ തടവ് ശിക്ഷയിനിന്നും വിടുതൽ കിട്ടണം. അതിലാണ് ഇന്ന് വാദം പൂർത്തിയായത്.  ഇനി വിധി പറയുമ്പോൾ പബ്‌ളിക് റൈറ്റ് പ്രകാരം കൂടുതല്‍ കാലം തടവു ശിക്ഷ വിധിക്കുകയോ, അല്ലങ്കിൽ മോചന ഉത്തരവ് പുറപ്പെടുവിയ്ക്കുകയോ ചെയ്യാനാണ് സാധ്യത.

റഹീം സ്ഥിരം കുറ്റവാളിയല്ലെന്നതും മറ്റു കേസുകളില്‍ പ്രതിയുമല്ലെന്നതും അനുകൂലമാകാനാണ് സാധ്യത. 18 വര്‍ഷമായി തുടരുന്ന തടവ് പബ്‌ളിക് റൈറ്റ് പ്രകാരമുളള ശിക്ഷയായി പരിഗണിച്ച് മോചന ഉത്തരവ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!