7 പേർക്ക് ഇരിക്കാവുന്ന കാറിൽ ഉണ്ടായിരുന്നത് 11പേർ; അഞ്ച് പേർ മരിച്ചു, അപകടത്തിൽപ്പെട്ടത് വണ്ടാനം മെഡിക്കൽ കോളേജ് വിദ്യാർഥികൾ, കൂടുതൽ വിവരങ്ങൾ പുറത്ത് – വീഡിയോ
ആലപ്പുഴ: ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടവേറ കാറില്‍ 11 പേരുണ്ടായിരുന്നതായി ഡി.വൈ.എസ്.പി മധു ബാബു പറഞ്ഞു. അപകടത്തിൽ അഞ്ച് പേര്‍ മരിച്ചെന്നും ബാക്കിയുള്ളവര്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയിലുള്ളവരിൽ 3 പേർ ഗുരുതരാവസ്ഥയിലാണ്. അതിൽ ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണ്. രണ്ട് പേർ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. രണ്ട് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് സൂചന. മൂന്ന് പേർ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു.
.
കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. രാത്രി 9.30ഓടെയായിരുന്നു സംഭവം. കനത്ത മഴയിൽ കാർ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 7 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വാഹനത്തിൽ 11 പേർ യാത്ര ചെയ്തും മഴയത്ത് വാഹനം തെന്നിമാറാൻ കാരണമായതായി സംശയിക്കുന്നു. കൂടുതൽ പരിശോധന നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിൽപെട്ടവർ വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളാണ്. 13 മെഡിക്കൽ വിദ്യാർഥികൾ ചേർന്ന് സിനിമക്ക് പോകുകയായിരുന്നു. രണ്ട് പേർ ബൈക്കിലും ബാക്കി 11 പേർ കാറിലുമാണ് യാത്ര ചെയ്തിരുന്നത്. കാർ തെന്നി മാറി കെഎസ്ആർടിസി ബസിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.
കളർകോട് ജംക്‌ഷനു സമീപമാണ് അപകടം നടന്നത്. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
നാലുപേര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നുപേര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. കെ.എസ്.ആര്‍.ടി.സി ബസിലെ 4 പേർക്കും പരിക്കേറ്റിട്ടുണ്ടെന്നും ഡി.വൈ.എസ്.പി പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി ദേവാനന്ദ്, മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ കാണാം.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.