ശമ്പളം നാട്ടിലേക്ക് അയച്ച് മടങ്ങുന്നതിനിടെ അപകടം; വാഹനം റോഡിന്‍റെ എതിർവശത്തെ ബസിലിടിച്ച് പ്രവാസി മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ കർണാടക സ്വദേശി മരിച്ചു. ബംഗളുരു സ്വദേശി ലെന്നി വില്യം ഡിസൂസ (59) ആണ്​ ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്​.
.
ലെന്നി ഓടിച്ച വാഹനം നിയന്ത്രണം നഷ്​ടപ്പെട്ട്​ റോഡിന്‍റെ എതിർവശത്ത് ബസിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലെന്നി തൽക്ഷണം മരിച്ചു. മാസാവസാനം ലഭിച്ച ശമ്പളം നാട്ടിലേക്ക് അയച്ച് തിരിച്ചു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
.
ജുബൈലിലെ ഒരു കമ്പനിയിൽ നിർമാണ തൊഴിലാളിയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!