തുർക്കിയിലെ അങ്കാറയിൽ ഭീകരാക്രമണം: 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക് – വീഡിയോ
തുർക്കിയിലെ അങ്കാറയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ടു ഭീകരരും മൂന്നു പൗരന്മാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 14 പേർക്ക് പരുക്കേറ്റു. ടർക്കിഷ് എയ്റോസ്പേസ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനത്തിനു സമീപത്ത് വൻ സ്ഫോടനം അരങ്ങേറുകയായിരുന്നു.
.
بداية الهجوم علي شركة TAI للطيران والفضاء في انقرة اليوم .#تركيا #أنقرة pic.twitter.com/24qNMFN61O
— Naguib (@Masri010) October 23, 2024
‘‘തുർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന് നേരെ ഒരു ഭീകരാക്രമണം നടന്നു. നിർഭാഗ്യവശാൽ, പലരും മരിക്കുകയും പലർക്കും പരുക്കേൽക്കുകയും ചെയ്തു’’– മന്ത്രി അലി യെർലികായ എക്‌സിൽ കുറിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടന്ന സ്ഥലത്ത് ഈ ആഴ്ച യുക്രെയ്‌നിലെ ഉന്നത നയതന്ത്രജ്ഞൻ സന്ദർശിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ.
.
هجوم مسلح في #تركيا شي مو مهم ،
المهم والغريب
قناة الجزيرة ليش بس هذا الخبر وكأن خبر طبيعي عادي خصوصا انكم تخصص إثارة واحداث ؟؟؟؟!!! pic.twitter.com/IzNSbexTzj
— مؤيد التركيت (@MoayadAlterkait) October 23, 2024
.
അങ്കാറയിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ അക്രമികൾ തോക്കുമായി കെട്ടിടത്തിനകത്തേക്ക് കയറുന്നതും ആളുകളെ വെടിവയ്ക്കുന്നതും കാണാം.
.
وزير الداخلية التركي
قتلى وجرحى بهجوم استهدف الشركة التركية للطيران والفضاء في أنقرة #تركيا #انقرة #عاجل pic.twitter.com/VKox2sDzJD— أنس المعراوي anasmaarawi (@anasanas84) October 23, 2024
.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അങ്കാറ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകി. ചാവേർ ആക്രമണമാണ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു കൂട്ടം ആളുകൾ ടിഎഐയുടെ ആസ്ഥാനത്തേക്ക് എത്തുകയും അവരിൽ ഒരാൾ പൊട്ടിത്തെറിച്ചെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
.