വയനാട്ടിലെ ദുരന്തപ്രദേശങ്ങളിൽ സന്നദ്ധസേവനം നടത്തിയ 20 ഓളം പ്രവർത്തകരെ ആദരിച്ചു
കൊടുവള്ളി: വയനാട്ടിലെ ദുരന്തപ്രദേശങ്ങളിൽ സന്നദ്ധസേവനം നടത്തിയ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. മലബാറിലെ നൂറിൽ പരം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ മലബാര്‍ സ്റ്റാര്‍ വിംഗ്സ് വാട്സ് ആപ്പ് കൂട്ടായ്മയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. മുണ്ടക്കെെ ചൂരല്‍മലയിലെ ദുരന്തമേഖലയിലായിരുന്നു പ്രവർത്തകരുടെ സേവനം. സംസ്ഥാന സർക്കാരിന്റെ സർപ്പമിത്ര അവാർഡ് ജേതാവായ ഗ്രൂപ്പ് അംഗം കബീർ കള്ളൻതൊടിനെ ആദരിച്ചു കൊണ്ട് കൊടുവള്ളി ഇന്‍സ്പക്ടര്‍ GEO സദാനന്ദന് ചടങ്ങ് ഉല്‍ഘാടനം ചെയ്തു.
.
.
സിദ്ധീഖ് മാതോലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വയനാട് മുണ്ടക്കെെ ചൂരല്‍മലയിലെ ദുരന്തമേഖലയില്‍ സന്നദ്ധസേവനം നടത്തിയ അംഗങ്ങളായ ഇരുപത്തിരണ്ടോളം പേരെ ആദരിച്ചു. ഷംസുദ്ധീന് കല്ലുമ്പുറം, ഷമീര്‍ ഓമശ്ശേരി, ഐ പി നാസര്‍, സുല്‍ഫീക്കര്‍ മലയമ്മ തുടങ്ങിയവര്‍ സംസാരിച്ചു. അജാസ് കൊളത്തക്കര സ്വാഗതവും നസീം വി കെ നന്ദിയും പറഞ്ഞു.
.