ഒമാൻ വെടിവെപ്പിന് പിന്നിൽ സ്വദേശികളായ മൂന്ന് സഹോദരങ്ങൾ; മൂന്ന് പേരും സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റിലുണ്ടായ വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്വദേശി പൗരന്മാരായ മൂന്ന് സഹോദരങ്ങളാണെന്ന് സുരക്ഷാ വിഭാഗ്യം വ്യക്തമാക്കി. മൂന്ന് അക്രമികളും സ്വദേശികളാണെന്നും ഇവരെ സംഭവസ്ഥലത്തുവച്ചുതന്നെ സുരക്ഷാ സേന വധിച്ചെന്നും ഒമാന്‍ പോലീസ് അറിയിച്ചു. സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കഴിഞ്ഞ ദിവസം ഐസിസ് പ്രഖ്യാപിച്ചിരുന്നു.
.
തെറ്റായ ആശയങ്ങളുടെ സ്വാധീനമാണ് സഹോദരങ്ങളെ അക്രമത്തിലേക്ക് നയിച്ചതെന്നും, അക്രമികളെ ശക്തമായി നേരിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. മസ്‌കറ്റിലെ വാദി കബീറില്‍ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരനടക്കം ഒമ്പത് പേരാണ് മരിച്ചത്. മുപ്പതോളം പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിരുന്നു.
.
മാതൃരാജ്യത്തിന്റെ സുരക്ഷയിൽ ശ്രദ്ധ പുലർത്തിയ എല്ലാവർക്കും റോയൽ ഒമാൻ പോലീസ് നന്ദി അറിയിച്ചു. ഒമാന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഒമാനി സുൽത്താന്റെ നടപടികളെയും മസ്കറ്റ് ഗവർണറേറ്റിലെ വാദി കബീർ പ്രദേശത്ത് നടന്ന വെടിവയ്പ്പ് സംഭവം കൈകാര്യം ചെയ്യുന്നതിന്റെ വേഗതയെയും കാര്യക്ഷമതയെയും സൗദി അറേബ്യ പ്രശംസിച്ചു. കൂടാതെ ഗൾഫ്, അറബ് രാജ്യങ്ങൾ സംഭവത്തെ വ്യാപകമായി അപലപിച്ചു.
.
സംഭവത്തെ അപലപിച്ച ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി, ഈ ഹീനമായ ക്രിമിനൽ പ്രവൃത്തി യഥാർത്ഥ മതത്തിന്റെ എല്ലാ തത്വങ്ങൾക്കും മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് വിലയിരുത്തി.
.

Share
error: Content is protected !!