ഒമാനിൽ പള്ളി പരിസരത്തെ ആക്രമണം: ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു

ഒമാനിലെ ഒരു പള്ളി പരിസരത്ത് കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഐസിസ് (ISIS) ഏറ്റെടുത്തു. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും, മൂന്ന് ആക്രമണകാരികളും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെടുകയും വിവിധ രാജ്യക്കാരായ 28 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. കൂടാതെ ഒരു പോലീസ് ഉദ്യോഗസ്ഥനും, അഞ്ച് ഒമാനി സേനയ്ക്കും പരിക്കേറ്റു.
.
മസ്കറ്റ് ഗവർണറേറ്റിലെ വാദി കബീർ പ്രദേശത്തെ ഒരു മുസ്ലീം പള്ളി പരിസരത്ത് തിങ്കളാഴ്ചയാണ് വെടിവെപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ഒമാൻ പോലീസ് അറിയിച്ചു.
.
ആക്രമണത്തിൽ പരിക്കേറ്റ സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റി ജീവനക്കാർ എന്നിവരുൾപ്പെടെയുള്ളവരെ ചികിത്സയ്ക്കായി ആരോഗ്യ സ്ഥാപനങ്ങളിലേക്ക് മാറ്റിയതായും, സംഭവത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടരുകയാണെന്നും  ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
.


.

Share
error: Content is protected !!