സൗദിയിൽ മലയാളി യുവാവ് വാഹനപകടത്തിൽ മരിച്ചു

സൗദിയിൽ മലയാളി യുവാവ് കാറപകടത്തിൽ മരിച്ചു. വേങ്ങര വലിയോറ ചെനക്കൽ സ്വദേശി കല്ലൻ മുഹമ്മദ് ഉനൈസ് (27) ആണ് മരിച്ചത്. അൽ ഖസീമിലെ ദര്യയിൽ വെച്ചായിരുന്നു കാർ അപകടത്തിൽപ്പെട്ടത്.

കല്ലൻ ഹുസൈൻ, കദീജ ദമ്പതികളുടെ മകനാണ് മരിച്ച ഉനൈസ്. ജസീലയാണ് ഭാര്യ. ലസിൻ, കദീജത്തുൽ ലുജൈൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: സഹോദരങ്ങൾ ഹാഫിസ് ത്വയ്യിബ് മുഈനി, നസ്ൽ, ജന്നത്.

മൃതദേഹത്തിൻ്റെ തുടർ നിയമനടപടികൾ പൂർത്തിയായി വരുന്നതായി  ഉനൈസ കെഎംസിസി നേതാവ് ജംഷീർ മങ്കട അറിയിച്ചു.
.

Share
error: Content is protected !!