സൗദിയിലെ ചില ഭാഗങ്ങളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും; ജിസാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒരാൾ മരിച്ചു – വീഡിയോ

സൗദിയിലെ ജിസാൻ മേഖലയിൽ ഇന്നലെ രാത്രിയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു യാവാവ് മരിച്ചു. ജസാൻ മേഖലയിലെ വാദി ഖൽബിലാണ് ദാരുണമായ സംഭവം നടന്നത്. കാർ ഓടിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് വെള്ളപ്പൊക്കും രൂപപ്പെട്ടത്. വെള്ളം കാറിന് ചുറ്റും ഉയരാൻ തുടങ്ങി. ഇതോടെ കാറുൾപ്പെടെ വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ പെടാൻ സാധ്യതയുണ്ടെന്ന് കരുതിയ യുവാവ് കാറിൽ നിന്ന് പുറത്തിറങ്ങി. എന്നാൽ വെള്ളത്തിൻ്റെ കുത്തൊഴുക്കിൻ്റെ ശക്തിയിൽ യുവാവും ഒലിച്ച് പോകുകയായിരുന്നു. അതേ സമയം വാഹനം ഒലിച്ച് പോയില്ലെന്നും ദൃസാക്ഷികൾ വ്യക്തമാക്കി.
.


.
തുടർന്ന് നിരവധി രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും ചേർന്ന് പുലർച്ചെ വരെ താഴ് വരയിലൊട്ടാകെ യുവാവിന് വേണ്ടി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
.
ജിസാൻ മേഖലയിലും അതിന്റെ കിഴക്ക്, തെക്ക് പ്രവിശ്യകളിലും ഇന്നലെ വ്യാപകമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. അതിൻ്റെ ഫലമായി നിരവധി താഴ് വരകളിൽ വെള്ളത്തിൻ്റെ കുത്തൊഴുക്ക് രൂപപ്പെട്ടു.
.


.
അതി ശക്തമായ മഴയായിരുന്നു അൽ-അർദ ഗവർണറേറ്റിൽ പെയ്തത്. കൂടാതെ ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടായതോടെ നിരവധി പ്രദേശങ്ങളിൽ വൈദുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
.


.
സൗദിയുടെ മറ്റു ഭാഗങ്ങളിലെല്ലാം അതിശക്തമായ ചൂട് രേഖപ്പെടുത്തുമ്പോഴാണ് മലയോരമേഖലകളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെടുന്നത്.
.


.

Share
error: Content is protected !!