ഓരോ ദിവസവും നിരവധി മൃതദേഹങ്ങളാണ് മക്കയിലെ മസ്ജിദുൽ ഹറമിലേക്ക് മയ്യിത്ത് നമസ്കാരത്തിനായി കൊണ്ടുവരുന്നത് – വീഡിയോ

വിവിധ കാരണങ്ങളാൽ മക്കയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മസ്ജിദുൽ ഹറമിൽ പ്രാർത്ഥനക്കായി തയ്യാറാക്കി വെച്ചിരിക്കുന്ന ദൃശ്യങ്ങളാണിത്. സ്വദേശികളും പല രാജ്യങ്ങളിൽ നിന്നെത്തിയ വിദേശികളും ഇക്കൂട്ടത്തിലുണ്ട്. എല്ലാ ദിവസങ്ങളിലും അഞ്ച് നേരത്തെ നിർബന്ധ നമസ്കാരത്തിന് ശേഷം നിരവധി മയ്യിത്തുകളാണ് മസ്ജിദുൽ ഹറമിലേക്ക് നമസ്കാരത്തിനായി കൊണ്ടുവരുന്നത്.

.

അഞ്ച് നേരങ്ങളിലെ നിർബന്ധിത നമസ്കാരത്തിന് മുമ്പ് തന്നെ മൃതദേഹങ്ങൾ ഹറം പള്ളിയിലെത്തിക്കണം. മസ്ജിദുൽ ഹറമിൽ ഇതിനായി സജ്ജമാക്കിയ പ്രത്യേക സ്ഥലത്ത് മൃതദേഹങ്ങൾ നിരയായി കിടത്തും. ഓരോന്നും പ്രത്യേകം പേരും വിവരങ്ങളും എഴുതി രേഖപ്പെടുത്തും. നിർബന്ധ നമസ്കാരം കഴിഞ്ഞ ഉടൻ തന്നെ മയ്യിത്ത് നമസ്കാരം ആരംഭിക്കുന്നു എന്ന അറിയിപ്പ് മുഅദ്ദിൻ നൽകും.  തുടർന്ന് ഇമാം മയ്യിത്തുകൾ കിടത്തിയിരിക്കുന്ന ഭാഗത്തേക്ക് ചെല്ലും. അവിടെ വെച്ചാണ് മയ്യിത്ത് നമസ്കാരം.

.

തീർഥാടനത്തിനെത്തി മരണപ്പെടുന്നവരുടേയും, പ്രവാസികളായിരിക്കെ മക്കയിലും പരിസരങ്ങളിലും മരണപ്പെടുന്നവരുടേയും മൃതദേഹങ്ങൾ ഇവിടെ നമസ്ക്കാരത്തിനായി കൊണ്ടുവരാറുണ്ട്. നിരവധി മലയാളികളുടെ മയ്യിത്തുകളും ഇവിടെ വെച്ച് നമസ്കരിച്ചിട്ടുണ്ട്. മസ്ജിദുൽ ഹറമിൽ മയ്യിത്ത് നമസ്ക്കരിക്കാൻ പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. പെർമിറ്റ് ലഭിക്കുന്നതിനനുസരിച്ച് കൃത്യ സമയത്ത് ബന്ധുക്കളോ സാമുഹിക പ്രവർത്തകരോ മൃതദേഹങ്ങൾ ഹറമിലെത്തിക്കും. നമസ്കാര ശേഷം ആംബുലൻസുകളിൽ കയറ്റി മറവ് ചെയ്യാനായി മഖ്ബറകളിലേക്ക് കൊണ്ടുപോകുകയാണ് പതിവ് രീതി.

.

.

 

 

Share
error: Content is protected !!