മിനയിൽ കല്ലേറ് കർമം പുരോഗമിക്കുന്നു; ഹാജിമാർക്ക് ഇന്ന് ഏറ്റവും തിരക്കേറിയ ദിവസം – ലൈവ് വീഡിയോ

മക്ക: അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിൽ രാപ്പാർത്ത ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക് തിരിച്ചെത്തി തുടങ്ങി. ജംറകളിലെ കല്ലേറ് കർമ്മത്തിനായി മുസ്ദലിഫയിൽ നിന്ന് ശേഖരിച്ച കല്ലുകളുമായി ഹാജിമാർ ഇന്ന് പുലർച്ചെ തന്നെ മിനായിൽ എത്തി തുടങ്ങിയിരുന്നു. തിന്മയുടെ പ്രതീകമായി കണക്കാക്കിയാണ് സാത്താന്‍റെ പ്രതീകത്തിന് നേരെ ജംറകളിലെ കല്ലെറിയല്‍ കര്‍മം. കല്ലേറ് കർമ്മം പൂർത്തിയാക്കിയ ഹാജിമാർ മക്കയിലെ മസ്ജിദുൽ ഹറമിൽ ഹജ്ജിൻ്റെ ത്വവാഫും സഅയും ചെയ്യുന്നതിനായി എത്തി തുടങ്ങി. ഇന്നലെ ഒഴിഞ്ഞ് കിടന്നിരുന്ന കഅബയുടെ മുറ്റം മുകൾ തട്ടും ഇതോടെ ഇന്ന് മുതൽ വീണ്ടും തിരക്കിലേക്ക് മാറി.

.

ഹജ്ജിൻ്റെ തത്സമയ ദൃശ്യങ്ങൾ
.

.

3 ജംറകളില്‍ പ്രധാനപ്പെട്ട ജംറത്തുല്‍ അഖബയിലാണ് ഇന്ന് കല്ലെറിയുക. കല്ലേറ് പൂർത്തിയാക്കിയ തീർത്ഥാടകർ  മിനയിൽ നിന്നും മക്കയിലേക്ക് പോകും. മക്കയിലെത്തി കഅ്ബ പ്രദക്ഷിണം, സഫാ – മർവ്വ പ്രയാണം എന്നിവയ്ക്ക് ശേഷം മുടി മുറിക്കുകയോ തല മുണ്ഡനം ചെയ്യുകോയെ ചെയ്യും. ഇതോടെ ഹജ്ജിനായുള്ള ഇഹ്‍റാം വേഷത്തിൽ നിന്ന് മാറി സാധാരണ വസ്ത്രം ധരിക്കും. കൂടാതെ ഇഹ്റാമിലേക്ക് പ്രവേശിച്ചത് മുതൽ ഹാജിമാർ ഉരുവിട്ടിരുന്ന തൽബിയത്ത് അവസാനിപ്പിച്ച് തക്ബീർ ധ്വനികൾ ഉരുവിടുകയും ചെയ്യും.

.

.
ഹാജിമാർക്ക് ഏറ്റവും തിരക്ക് പിടിച്ച ദിവസമാണിന്ന്. നാളെ മുതൽ അയ്യാമു തശ്രീഖിൻ്റെ ദിവസങ്ങളിൽ കല്ലേറ് കർമ്മം മാത്രമാണ് ഹാജിമാർക്ക് ചെയ്യാനുണ്ടാവുക.
.
1.75 ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത്. മിനയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന 54 തീര്‍ഥാടകരെ ഇന്നലെ അറഫാ സംഗത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ അറിയിച്ചു. ഇവര്‍ക്കായി 24 ആംബുലന്‍സുകളും രണ്ട് ബസുകളും സര്‍വീസ് നടത്തി. തീര്‍ഥാടകര്‍ സംതൃപ്തരായി ഹജ് കര്‍മങ്ങളില്‍ തുടരുകയാണെന്നും ഇന്ത്യന്‍ മിഷന്‍ അറിയിച്ചു.

.

.

 

Share
error: Content is protected !!