ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; സ്ത്രീക്ക് നഷ്ടപ്പെട്ടത് വൻ തുക, പ്രവാസി പിടിയിൽ
ഒമാനില്‍ ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് ഒരു സ്ത്രീയുടെ പക്കൽ നിന്നും പതിനായിരം ഒമാനി റിയാൽ തട്ടിപ്പു നടത്തിയ ഒരു ഏഷ്യൻ വംശജൻ പൊലീസ് പിടിയിൽ. ഒരു ബാങ്കിൽ ജീവനക്കാരനായി ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുവാൻ രഹസ്യ കോഡ് (OTP) നൽകാൻ ആവശ്യപ്പെട്ട് ഒരു സ്ത്രീയെ കബളിപ്പിക്കുകയായിരുന്നു. ഇതിൻ്റെ പേരിൽ ഏഷ്യൻ പൗരത്വമുള്ള ഒരാളെ ഒമാനിലെ അൽ ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പതിനായിരത്തിലധികം ഒമാനി റിയാൽ പ്രതി തട്ടിയെടുത്തെന്നും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.
.