രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുള്ളിപ്പുലി; പിടികൂടാൻ ശ്രമം ആരംഭിച്ചതായി അധികൃതർ

ഇന്ത്യയിൽ ഹൈദരാബാദിലെ ഷംഷാബാദിൽ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുള്ളിപ്പുലി വേലി ചാടി അപകടഭീഷണി ഉയർത്തി. ഞായറാഴ്ചയാണ് സംഭവം. റൺവേയിൽ നിന്ന് അൽപം അകലെയായാണ് പുള്ളപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.  എയർപോർട്ട് വളപ്പിൽ പുള്ളിപ്പുലി താമസിക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. വിമാനത്താവളത്തിൽ നിന്ന് അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ എയർപോർട്ട് പരിസരങ്ങളിൽ കെണിവെച്ച് പിടികൂടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

.

“പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ എയർപോർട്ട് അധികൃതർ ഞങ്ങൾക്ക് നൽകിയിട്ടുണ്ട്. 5,000 ഏക്കറിലധികം സ്ഥലത്താണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. ഇവിടെ വ്യാപിച്ചുകിടക്കുന്ന വിശാലമായ പച്ചപ്പിനുള്ളിൽ എവിടെയോ പുള്ളിപ്പുലി അതിൻ്റെ ആവാസ വ്യവസ്ഥ സ്ഥാപിച്ചതായി തോന്നുന്നു. ഒരു പക്ഷേ കുഞ്ഞുങ്ങളും ഉണ്ടാകും”. – ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.

.

പുള്ളിപ്പുലി ഭീതി: ഗ്രാമങ്ങളിൽ മുന്നറിയിപ്പ്:

എയർപോർട്ട് വളപ്പിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ഗ്രാമങ്ങളിൽ അധികൃതൃർ മുന്നറിയിപ്പ് നൽകി.  പുലി എയർപോർട്ട് വളപ്പിലെ കാട്ടുപന്നികളെയോ സമീപത്തെ തെരുവ് നായ്ക്കളെയോ വേട്ടയാടാൻ സാധ്യതയുണ്ട്. 2021 ൽ പ്രദേശത്ത് ഒരു പുലിയെ കണ്ടിരുന്നു, പക്ഷേ എത്ര ശ്രമിച്ചിട്ടും അതിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. സമീപത്തെ ഗ്രാമീണർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.

കെണിവെച്ച് പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അല്ലെങ്കിൽ, പുള്ളിപ്പുലിയെ മയക്കാനും മാറ്റി സ്ഥാപിക്കാനും ഞങ്ങൾ ട്രാൻക്വിലൈസറുകൾ ഉപയോഗിക്കുമെന്നും ഓഫീസർ കൂട്ടിച്ചേർത്തു.

വനംവകുപ്പ് ഉദ്യോഗസ്ഥർ രാവിലെ സ്ഥലത്ത് പരിശോധന നടത്തി പഗ് അടയാളങ്ങൾ പരിശോധിച്ചു. ഒരു ചെറിയ വനത്തിന് സമീപമാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. പുള്ളിമാൻ, കാട്ടുപന്നികൾ, പുള്ളിപ്പുലിയുടെ നിരവധി ഇരകൾ എന്നിവയുടെ ആവാസകേന്ദ്രമായി ഇവിടെ മാറിയെന്നും  ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.

.

തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ് നഗരത്തിലേക്ക് സർവീസ് നടത്തുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് രാജീവ് ഗാന്ധി എയർപോർട്ട്, ഹൈദരാബാദിൽ നിന്ന് ഏകദേശം 24 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളവും യാത്രക്കാരുടെ എണ്ണത്തിൽ നാലാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളവുമാണ് ഇത്.
.

Share
error: Content is protected !!