സൗദിയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നാല് പേരെ ബുൾഡോസർ ഉപയോഗിച്ച് സാഹസികമായി രക്ഷപ്പെടുത്തി സൗദി യുവാവ്- വീഡിയോ

സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെ കഴിഞ്ഞ ദിവസം വെള്ളപൊക്കത്തിൽ കുടുങ്ങിയ നാല് പേരെ സാഹസികമായി രക്ഷപ്പെടുത്തി സ്വദേശി യുവാവ്. അസീർ പ്രവിശ്യയിലെ ബിഷയിലാണ്  വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നാലുപേരെ ബുൾഡോസർ ഉപയോഗിച്ച് സൗദി പൗരൻ രക്ഷപ്പെടുത്തി നാട്ടിലെ ഹീറോ ആയത്.

.

വെള്ളം ശക്തമായി ഒഴുകുന്ന ജുവാബ താഴ്‌വരയിലാണ് സംഭവം അരങ്ങേറിയത്. വെള്ളത്തിൽ കുടുങ്ങിപ്പോയ ഒരു കാറിൽ നിന്നും നാല് പേർ സഹായം തേടി കാറിൻ്റെ മുകളിൽ കയറുകയായിരുന്നു. ഏത് നിമിഷവും വെള്ളത്തിൻ്റെ ശക്തമായ ഒഴുക്കിൽ അവരും കാറും അകപ്പെട്ടേക്കുമെന്ന ഭയാനക സാഹചര്യം. ചുറ്റിലും എന്ത് ചെയ്യണമെന്നറിയാതെ ആളുകൾ നിസ്സഹായരായ അവസ്ഥ.

.

ഈ സമയത്താണ് അയ്ദ് ബിൻ ദഗാഷ് അൽ അക്‌ലാബി എന്ന സ്വദേശി, തൻ്റെ ബുൾഡോസറിൽ രണ്ട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരേയും കൂട്ടി ഇവരെ സഹായിക്കാനായി മുന്നോട്ട് വരുന്നത്. ശക്തമായ വെള്ളത്തിൻ്റെ കുത്തൊഴുക്കിനെ വകവെക്കാതെ വെള്ളത്തെ കീറി മുറിച്ച് ബുൾഡോസർ മുന്നോട്ട് നീങ്ങി യുവാക്കുളുടെ അടുത്തെത്തി. ഓരോരുത്തരായി പിന്നീട് കാറിൽ നിന്നും ബുൾഡോസറിൻ്റെ കൊട്ടയിലേക്ക് കയറി. അവസാനത്തെ ആളും ബുൾഡോസറിലേക്ക് കയറിയതും, അത് വരെ അവരുടെ കൂടെ ഉണ്ടായിരുന്ന കാർ വെളളത്തിൻ്റെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒലിച്ച് പോയതും ഒരുമിച്ചായിരുന്നു.

.

.

ബുൾഡോസറിൽ കയറ്റിയ നാല് പേരെയും സഹായത്തിനായി വന്ന രണ്ട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരേയും വഹിച്ച് ബുൾഡോസർ ഒരുവിധം യുവാവ് കരക്കെത്തിച്ചു. സ്വദേശി പൌരൻ്റെ സാഹസിക ഇടപെടൽ നാല് ജീവനകുളാണ് രക്ഷിച്ചത്. യുവാവിൻ്റെ ധീരതയെ നാട്ടുകാരും അധികൃതരും പ്രശംസിച്ചു.

സൌദിയുടെ പല ഭാഗങ്ങളിലും മഴയും കാറ്റും ശക്തമായി തുടരുകയാണ്. ത്വാഇഫിലെ ബനീമാലിക്കിൽ ഒരു സ്വദേശി യുവാവ് ഇന്നലെ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. കൂടെ ഉണ്ടായിരുന്ന സുഡാൻ പൌരനെ ഇത് വരെ കണ്ടെത്താനായിട്ടില്ല.  വെള്ളക്കെട്ടുകളിൽ നിന്നും താഴ് വരകളിൽ നിന്നും വിട്ട് നിൽക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

 

 

 

.

 

Share
error: Content is protected !!