ഫ്ളൈനാസ് വിമാനം വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു; ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി, യാത്രക്കാർ സുരക്ഷിതർ
റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ദോഹയിൽ നിന്ന് വന്ന ഫ്ലൈനാസ് വിമാനമാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ (ഏപ്രിൽ 28ന്) വൈകുന്നേരം 7.34നാണ് സംഭവം. ലാൻഡ് ചെയ്യുന്നതിനിടെ പ്രധാന റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അഴുക്ക് നിറഞ്ഞ ബഫർ സോണിലൂടെ നീങ്ങി തൊട്ടടുത്ത ഗ്രൗണ്ട് കോറിഡോറിൽ നിർത്തി. എന്നാൽ വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
പിന്നീട് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി ആരോഗ്യസ്ഥിതികൾ പരിശോധിച്ചു. ആർക്കും പരിക്കുകളൊന്നും ഇല്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അറയിച്ചു.
.
ലാൻഡ് ചെയ്ത ഉടൻ ഫ്ലൈനാസ് എയർബസ് എ 320 വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, റൺവേയുടെ പരിധി കവിഞ്ഞ് സൈഡ് ഗൈഡൻസ് അടയാളങ്ങളിലൊന്നുമായി കൂട്ടിയിടിച്ചതായാണ് നാഷണൽ സെൻ്റർ ഫോർ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി വിഭാഗത്തിന് ലഭിച്ച റിപ്പോർട്ട്. സംഭവത്തിൻ്റെ കാരണം കണ്ടെത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.