പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൗദി ഫുഡ് & ഡ്രഗ് അതോറിറ്റിയുടെ മുന്നറയിപ്പ്

പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൗദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റിയുടെ മുന്നറയിപ്പ്. പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നവർ അത്തരം കപ്പുകൾ ഭക്ഷ്യ ഉപയോഗത്തിന് അനുയോജ്യമായവയാണോ എന്ന് ഉറപ്പ് വരുത്തണം. പാനീയങ്ങൾക്കും ഭക്ഷണ ഉപയോഗത്തിനുമുള്ള കാർഡ്ബോർഡ് കപ്പുകളുടെ സുരക്ഷയെക്കുറിച്ചുള്ള സംശയത്തന് എക്സ് പ്ലാറ്റ് ഫോമിലൂടെ വിശദീകരണം നൽകുകയായിരുന്നു അതോറിറ്റി.

.

കപ്പുകളുടെ പുറത്ത് അവ നിർമ്മിക്കുന്ന കമ്പനിയുടെ പേരും വിശദാംശങ്ങളും രേഖപ്പെടുത്തിയിരിക്കണം. കൂടാതെ ഉൽപ്പന്നത്തെ കുറിച്ചുള്ള പൂർണമായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ചൂടുള്ളതോ തണുത്തതോ ആയ ഏത് പാനീയങ്ങൾ ഉപയോഗിക്കുന്നതായാലും പേപ്പർ കപ്പുകളിൽ ഇത്തരം വിവരങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. കപ്പുകളിലെ ചായങ്ങളും കളറുകളും ഭക്ഷണ പാനീയങ്ങളിൽ കലരാൻ പാടില്ലെന്നും, അത്തരം ചായങ്ങളും കളറുകളും ഗ്ലാസുകളുടെ ഉൾവശങ്ങളിൽ പാടില്ലെന്നും അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.

.

Share
error: Content is protected !!