സൗദിയിൽ ഹജ്ജ് പെർമിറ്റുകളുടെ വിതരണം ആരംഭിച്ചു,അബ്ഷിറിൽ നിന്നും പ്രിൻ്റ് ചെയ്യാം
സൗദിയിൽ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെർമിറ്റുകളുടെ വിതരണം ആരംഭിച്ചു. നേരത്തെ രജിസ്ട്രേഷൻ പൂർത്തിയാക്കി പണമടച്ചവർക്കാണ് പെർമിറ്റുകൾ വിതരണം ചെയ്യുന്നത്. തീര്‍ഥാടകര്‍ക്ക് അനുവദിക്കുന്ന ഹജ് പെര്‍മിറ്റ് നമ്പര്‍ എസ്.എം.എസ് വഴി ഓരോരുത്തരെയും അറയിക്കും. അറിയിപ്പ് ലഭിക്കുന്നവർക്ക് അബ്ഷിർ പ്ലാറ്റ് ഫോമിൽ നിന്നും പെർമിറ്റുകൾ ഡൌണ് ലോഡ് ചെയ്ത് പ്രിൻ്ര് ചെയ്യാം. ഹജ്ജ് വേളയിലൂടനീളം തീർഥാടകർ പെർമിറ്റ് കൈവശം വെക്കേണ്ടതാണ്.
ഒന്നിലധികം ആളുകൾ ഒരുമിച്ച് രജിസ്റ്റർ ചെയ്തതാണെങ്കിലും പെർമിറ്റുകൾ ഒരുമിച്ച് ലഭിക്കണമെന്നില്ല. ഓരോന്നായി ഇടവേളകളിട്ടാണ് പെർമിറ്റുകൾ നൽകി വരുന്നത്. പെർമിറ്റ് അനുവദിച്ചവർക്ക് അക്കാര്യം നുസുക് ആപ്പിലെ സ്റ്റാറ്റസിൽ നിന്നും മനസിലാക്കാവുന്നതാണ്.
ആഭ്യന്തര തീർഥാടകർ മൂന്നു വാക്‌സിനുകള്‍ സ്വീകരിക്കണം. വാക്‌സിനുകള്‍ സ്വീകരിച്ച വിവരങ്ങൾ സ്വിഹതി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒരു ഡോസ് വികസിത കോവിഡ്-19 വാക്‌സിന്‍, 2024 ല്‍ സ്വീകരിച്ച ഒരു ഡോസ് ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍, അഞ്ചു വര്‍ഷത്തിനിടെ സ്വീകരിച്ച ഒരു ഡോസ് മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എന്നിവയാണ് ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര തീർഥാകർക്ക് നിർബന്ധമുള്ളത്.
.