സൗദിയിൽ കാലഹരണപ്പെട്ടതും കേടായതുമായ മുട്ടകൾ റീ സൈക്കിൾ ചെയ്ത് വിപണിയിലെത്തിക്കുന്ന സംഘം പിടിയിൽ; 72,000 ത്തിലധികം കേടായ മുട്ടകൾ പിടികൂടി നശിപ്പിച്ചു

സൗദിയിൽ കാലഹരണപ്പെട്ട കോഴിമുട്ടകൾ റീസൈക്കിൾ ചെയ്ത് വിപണിയിലെത്തിക്കുന്ന സംഘം പിടിയിൽ. ജിദ്ദയിലെ ഫൈസലിയ്യയിലാണ് സംഘം പിടിയിലായത്. ഫൈസലിയ്യയിൽ ജിദ്ദ മുനിസിപാലിറ്റി സൂപ്പർവൈസറി ടീം നടത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്ഥാപനവും തൊഴിലാളികളും പിടിയിലായത്.

ഇവിടെ നിന്നും ഏകദേശം 30 ടൺ ഭാരം കണക്കാക്കാവുന്ന 72,000 ത്തിലധികം കാലഹരണപ്പെട്ടതും കേടായതുമായ മുട്ടകൾ പിടികൂടി നശിപ്പിച്ചതായി മുനിസിപാലിറ്റി അറിയിച്ചു. കലാവധി കഴിഞ്ഞ മുട്ടകൾ തരം തിരിച്ച് പുതിയ തിയതി രേഖപ്പെടുത്തി വിപണിയിലേക്ക് വിതരണത്തിന് തയ്യാറാക്കിവെച്ചവയായിരുന്നു പിടിച്ചെടുത്ത് നശിപ്പിച്ച മുട്ടകൾ.

കാലഹരണപ്പെട്ട മുട്ടകളിൽ പുതിയ എക്സ്പെയറി തിയതി രേഖപ്പെടുത്തി പുതിയ പേരുകളിൽ കടകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്യുകയായിരുന്നു സംഘത്തിൻ്റെ പ്രവർത്തന രീതി.

കേടായതും കാലഹരണപ്പെട്ടതുമായ മുട്ടകൾ റീസൈക്കിൾ ചെയ്യാനും വൃത്തിയാക്കാനും ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവിടെ നിന്നും പിടികൂടി.

.
Share
error: Content is protected !!